ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ മമ്മൂട്ടി; അസുഖം പെട്ടെന്ന് ഭേദമാകട്ടെയെന്ന് ആശംസ
1 min readകൊച്ചി: 79ആം പിറന്നാള്‍ ആഘോഷിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ നടന്‍ മമ്മൂട്ടി നേരിട്ടെത്തി. കൊച്ചിയിലെ വസതിയാണ് മമ്മൂട്ട് എത്തിയത്. ഏറെ നേരം ആദ്ദേഹം ഉമ്മന്‍ചാണ്ടിക്കും കുടുംബത്തിനുമൊപ്പം ചെലവഴിച്ചു. നിര്‍മ്മാതാവായ ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.
ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരാനാണ് താന്‍ നേരിട്ടെത്തിയതെന്നും അദ്ദേഹത്തിന്റെ അസുഖം ഭേദമായി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടയെന്ന് ആശംസിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയെ കൂടാതെ രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.