മാജിക് മൊമെന്റ്‌സ് വോഡ്ക കോക്ക്‌ടെയിലുകള്‍ വിപണിയിലേക്ക്; മൂന്ന് വ്യത്യസ്ത രുചികള്‍ നുകരാം

1 min read

ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം നിര്‍മ്മാതാക്കളായ റാഡിക്കോ ഖൈതാന്‍ ലിമിറ്റഡ് മാജിക് മൊമെന്റിന്റെ പുതിയ കോക്ടെയ്ല്‍ മിക്‌സുകള്‍ പുറത്തിറക്കി. 4.8 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ വോഡ്ക കോക്ക്‌ടെയിലുകള്‍ ആണ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ രുചികളില്‍ എത്തുന്ന കോക്ക്‌ടെയിലുകള്‍ മിനി ക്യാനുകളില്‍ ലഭ്യമാകും. കോസ്‌മോപൊളിറ്റന്‍, കോള, മോജിറ്റോ എന്നീ മൂന്ന് വേരിയന്റുകള്‍ നിര്‍മ്മിക്കുമെന്ന് കമ്പനി അറിയിച്ചു. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ദാമന്‍ ആന്‍ഡ് ദിയു എന്നിവിടങ്ങളില്‍ അടുത്ത മാസത്തോടെ ഉല്‍പ്പന്നങ്ങള്‍ എത്തും.

റെഡിടുഡ്രിങ്ക് ഉല്‍പ്പന്നങ്ങളോടുള്ള ഉപഭോക്താക്കളുടെ താല്പര്യം കണക്കിലെടുത്താണ് പുതിയ വേരിയന്റുകള്‍ വിപണിയില്‍ ഇറക്കിയതെന്ന് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അമര്‍ സിന്‍ഹ പറഞ്ഞു. വ്യാപാര വിപണിയിലെ കോക്ടെയ്ല്‍ സംസ്‌കാരം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കളുടെ മുന്‍ഗണനയ്ക്ക് അനുസരിച്ച് ഉത്പന്നങ്ങള്‍ തയ്യാറാക്കാന്‍ ശ്രമിക്കുകയാണെന്ന് അമര്‍ സിന്‍ഹ പറഞ്ഞു. ആല്‍ക്കഹോള്‍ കുറഞ്ഞ അളവിലുള്ള കോക്ടില്‍ പാനീയങ്ങള്‍ കുറവായിരുന്നു ഉണ്ടായിരുന്നത് അത് നികത്താനാണ് കമ്പനി ശ്രമിച്ചിട്ടുള്ളത്.

2021 ല്‍ റെഡിടുഡ്രിങ്ക് കോക്‌ടെയില്‍ വിപണിയില്‍ സാന്നിധ്യം അറിയിച്ചെങ്കിലും വിപണിയില്‍ മുന്നേറാന്‍ 20222030 കാലയളവില്‍ സാധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ഇന്ത്യയിലെ റെഡിടുഡ്രിങ്ക് ലഹരിപാനീയ വിപണി ഇപ്പോഴും അതിന്റെ നവോത്ഥാന ഘട്ടത്തിലാണ്, ഏതാനും കമ്പനികള്‍ മാത്രമാണ് ഇത്തരം ഉത്പന്നങ്ങള്‍ വിപണിയിലേക്ക് എത്തിക്കുന്നത്. ഉത്സവ സീസണിലേക്കാണ് പുതിയ ഉത്പന്നം അവതരിപ്പിക്കുന്നത് എന്നതിനാല്‍ തന്നെ വിപണിയില്‍ പ്രതീക്ഷയുണ്ടെന്ന് അമര്‍ സിന്‍ഹ പറഞ്ഞു

കോവിഡ് മൂലം മുടങ്ങിയ ഒത്തുചേരലുകള്‍ വീണ്ടും ആരംഭിക്കുമ്പോള്‍ ഈ ഉത്സവകാലം വളരെ പ്രതീക്ഷ നല്‍കുന്നു എന്ന് അമര്‍ സിന്‍ഹ കൂട്ടിച്ചേര്‍ത്തു. റോയല്‍ രണ്‍തംബോര്‍ ഹെറിറ്റേജ് കളക്ഷന്‍ വിസ്‌കി, മാജിക് മൊമന്റ്‌സ് ഡാസില്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ പ്രീമിയം വിഭാഗങ്ങള്‍ അവതരിപ്പിക്കാന്‍ പദ്ധതിയുണ്ട് എന്ന് സിന്‍ഹ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.