ഇനി യുവതാരങ്ങളുടെ ഊഴം

1 min read

വെള്ളിയാഴ്ച റിലീസിനൊരുങ്ങി ‘എല്‍ എല്‍ ബി’

എ.സി.പി. റാങ്കിലുള്ള എ എം സിദ്ധിഖ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് ‘ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്‌സ്’ എന്ന പൂര്‍ണ്ണനാമത്തില്‍ അറിയപ്പെടുന്ന ‘എല്‍ എല്‍ ബി’. ശ്രീനാഥ് ഭാസി, വിശാഖ് നായര്‍, അശ്വത് ലാല്‍, അനൂപ് മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഈ ചിത്രം ഫെബ്രുവരി രണ്ടിന് തിയറ്ററുകളിലെത്തും. സിബി, സല്‍മാന്‍, സഞ്ജു എന്നീ മൂന്ന് സുഹൃത്തുക്കളുടെ കോളേജ് പ്രവേശനവും അവിടെ നിന്നും അവരിലേക്കെത്തുന്ന പുതിയ സൗഹൃദങ്ങളും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് പറയുന്നത്.  രണ്ടത്താണി ഫിലിംസിന്റെ ബാനറില്‍ മുജീബ് രണ്ടത്താണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദ്യ പകുതി കോളേജിനെ ചുറ്റിപ്പറ്റിയാണെങ്കില്‍ രണ്ടാം പകുതി മൂന്നു ചെറുപ്പക്കാരുടെ ജീവിതത്തിലൂടെയാണ് കടന്നുപോവുന്നത്. ചിത്രത്തിന് തുടക്കമിടുന്നത്  2017ല്‍. ഇത് ശരിക്കും ശ്രീനാഥ് ഭാസിയുടെ പടമാണെന്നും പ്രധാനകഥാപാത്രം ചെയ്യുന്നത് ശ്രീനാഥ് ആണെങ്കിലും അശ്വതിനും വിശാഖിനും അനൂപ് മേനോനും നല്ല പ്രധാന്യം നല്‍കിയിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു. നടന്‍ മാമുക്കോയയുടെ മകന്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഞാനീ ചിത്രത്തിന് തുടക്കമിട്ടിട്ട് ഇപ്പോള്‍ ഏകദേശം ആറ് വര്‍ഷമായി. ക്രാര്‍ത്തിക സുരേഷാണ് ചിത്രത്തിലെ നായിക. അവരുടെയും ആദ്യ ചിത്രമാണിത്. സെക്കന്‍ഡ് ഹീറോയിനായ് എത്തുന്നത് ബിഗ് ബോസ് താരം നാദിറ മെഹ്‌റിനാണ്. എന്റെ സഹപ്രവര്‍ത്തകരും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
തിയറ്ററുകളിലേക്കെത്തുന്ന എന്റെ ആദ്യ സിനിമയാണ് ‘എല്‍ എല്‍ ബി’. ഇതിന് മുന്നെ ഡെഡ് ബോഡിക്ക് കാവല്‍ നില്‍ക്കുന്ന ഒരു പൊലീസുകാരന്റെ കഥയുമായ് ‘സദാശിവന്റെ നൈറ്റ് ഡ്യൂട്ടി’ എന്ന പേരില്‍ ഒരു ആന്തോളജി ഒടിടിക്ക് വേണ്ടി ഞാന്‍ ചെയ്തിട്ടുണ്ട്. എന്റെ സുഹൃത്തുക്കളുടെ രണ്ട് കഥകള്‍ കൂടി ഉള്‍പ്പെടുത്തി ‘ത്രി നൈറ്റ്‌സ്’ എന്ന പേരില്‍ 2021ല്‍ ‘ഐസ്‌ക്രീം’ എന്ന ഒടിടിയിലാണ് ആ അന്തോളജി റിലീസ് ചെയ്തത്. എ എം സിദ്ധിഖ് പറഞ്ഞു.
റോഷന്‍ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലന്‍, വിജയന്‍ കാരന്തൂര്‍, രാജീവ് രാജന്‍, സീമ ജി നായര്‍, കവിത ബൈജു, ചൈത്ര പ്രവീണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ഫൈസല്‍ അലി ഛായാഗ്രഹണം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ബിജി ബാല്‍, കൈലാസ് എന്നിവരാണ് നിര്‍വഹിക്കുന്നത്. ചിത്രസംയോജനം: അതുല്‍ വിജയ്, സംഗീതം: ബിജി ബാല്‍, കൈലാസ്, ഗാനരചന: സന്തോഷ് വര്‍മ്മ, മനു മഞ്ജിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: സിനു മോള്‍ സിദ്ധിഖ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്ടര്‍: ജംനാസ് മുഹമ്മദ്, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: അരവിന്ദ് കെ ആര്‍, മേക്കപ്പ്: സജി കാട്ടാക്കട, കോറിയോഗ്രഫി: എം ഷെറീഫ്, ഇംതിയാസ്, ആക്ഷന്‍: ഫീനിക്‌സ് പ്രഭു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കള്‍, സ്റ്റില്‍സ്: ഷിബി ശിവദാസ്, ഡിസൈന്‍: മനു ഡാവിഞ്ചി, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വി.എഫ്.എക്‌സ്: സ്മാര്‍ട്ട് കാര്‍വിങ്, പിആര്‍ഒ: എ എസ് ദിനേശ്, പിആര്‍& മാര്‍ക്കറ്റിങ്: തിങ്ക് സിനിമ മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ്.

Related posts:

Leave a Reply

Your email address will not be published.