സിനിമാകൊട്ടകയും കവിഞ്ഞൊരുപാട് ദൂരം ഒഴുകിയ സ്‌നേഹം കണ്ടു, ലിജോ ജോസ് പെല്ലിശ്ശേരി
1 min read
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമായ ‘നന്‍പകല്‍ നേരത്ത് മയക്കം’ കഴിഞ്ഞ ദിവസം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മമ്മൂട്ടി നായകനായ ചിത്രം കാണാന്‍ തിയറ്റര്‍ കവിഞ്ഞും ആള്‍ക്കാരുണ്ടായിരുന്നു. ചിത്രത്തിന് ലഭിച്ച സ്വീകാര്യതയില്‍ നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. ‘നന്‍പകല്‍ നേരത്ത്’ സിനിമാകൊട്ടകയും കവിഞ്ഞൊരുപാട് ദൂരം ഒഴുകിയ നിങ്ങളുടെ സ്‌നേഹം കണ്ടു, ഒരുപാടൊരുപാട് നന്ദി എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്!ബുക്കില്‍ കുറിച്ചിരിക്കുന്നത്.
പ്രേക്ഷക പങ്കാളിത്തം കൊണ്ട് അമ്പരിപ്പിക്കുന്ന കാഴ്!ചയായിരുന്നു ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ വേള്‍ഡ് പ്രീമിയര്‍. അഭൂതപൂര്‍വമായ തിക്കും തിരക്കുമാണ് ചിത്രം കാണാന്‍ ഉണ്ടായത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രം പ്രദര്‍ശിപ്പിച്ച് കഴിഞ്ഞപ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകള്‍ ആരവത്തോടെയായിരുന്നു പ്രേക്ഷകര്‍ ഏറ്റെടുത്തത്. ‘നന്‍പകല്‍ നേരത്ത് മയക്കം’ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് പ്രേക്ഷകര്‍ ലിജോ ജോസ് പെല്ലിശ്ശേരിയോട് ആവശ്യപ്പെട്ടു. കാത്തുനിന്നഎല്ലാ പ്രേക്ഷകര്‍ക്കും സിനിമ കാണാനാകും വിധം ഐഎഫ്എഫ്!കെയിലെ പ്രദര്‍ശനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം എന്നും പ്രേക്ഷകരില്‍ നിന്ന് ആവശ്യമുണ്ടായി. മമ്മൂട്ടിയോട് ഇക്കാര്യം സംസാരിക്കാമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി ഉറപ്പുനല്‍കുകയും ചെയ്!തു.
മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. മമ്മൂട്ടിക്ക് പുറമേ അശോകന്‍, രമ്യാ പാണ്ഡ്യന്‍, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വത് അശോക്കുമാര്‍, സഞ്!ജന ദിപു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടു. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എസ് ഹരീഷിന്റേതാണ് തിരക്കഥ.
ലിജോ ജോസിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ നായകന്‍ മോഹന്‍ലാലാണ്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് ചിത്രം നിര്‍മിക്കുന്നത്. ‘ചെമ്പോത്ത് സൈമണ്‍’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം. പീരിയഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഗുസ്!തിക്കാരനായാണ് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു