കാന്താരയുടെ രണ്ടാം ഭാഗം ഉറപ്പ് നല്‍കി നിര്‍മാതാക്കള്‍
1 min readതിയേറ്ററുകളില്‍ തരംഗമായ ഋഷഭ് ഷെട്ടിചിത്രം കാന്താരയുടെ രണ്ടാംഭാഗം ഉണ്ടാകുമെന്ന് നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ്. ഋഷഭ് നായകനായ കന്നഡചിത്രം മലയാളം, ഹിന്ദി, തെലുഗു, തമിഴ് ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു.
‘കാന്താര’യ്ക്ക് ലഭിച്ച വമ്പന്‍ സ്വീകാര്യത ആവേശകരമായെന്ന് ഹൊംബാലെ ഫിലിംസിന്റെ സ്ഥാപകന്‍ വിജയ് കിര?ഗണ്ടൂര്‍ പറഞ്ഞു. ചിത്രത്തിന്റെ മുന്‍ഭാഗമോ, പിന്‍ഭാഗമോ ചെയ്യാന്‍ ആലോചനയുണ്ട്. ഇക്കാര്യം ഋഷഭ് ഷെട്ടിയുമായി ആലോചിച്ച് വൈകാതെ തീരുമാനമെടുക്കും. തീര്‍ച്ചയായും ‘കാന്താര 2’ വരുകതന്നെ ചെയ്യും അദ്ദേഹം പറഞ്ഞു.
‘കെ.ജി.എഫ്.’ നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം വലിയ സ്വീകാര്യത നേടിയതിനെത്തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്.
16 കോടി രൂപ മുടക്കി നിര്‍മിച്ച ചിത്രം 410 കോടിയോളമാണ് ഇതിനകം വരുമാനമുണ്ടാക്കിയത്. അടുത്ത അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ വിനോദവ്യവസായത്തില്‍ 3000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും വിജയ് കിര?ഗണ്ടൂര്‍ പറഞ്ഞു.