സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കന്നഡ നടന്‍ ദര്‍ശനു നേരെ ചെരിപ്പേറ്

1 min read

ബെംഗളൂരു: കന്നഡ നടന്‍ ദര്‍ശനു നേരെ ചെരിപ്പേറ്. പുതിയ ചിത്രമായ ക്രാന്തിയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കാണികളിലൊരാള്‍ ദര്‍ശനു നേരെ ചെരുപ്പെറിഞ്ഞത്. കഴിഞ്ഞ ദിവസം ദര്‍ശന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം വലിയ ജനരോഷമുളവാക്കിയിരുന്നു.

ക്രാന്തിയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ ഇന്റര്‍വ്യൂവിലാണ് ദര്‍ശന്റെ വിവാദ പരാമര്‍ശം. ‘ഭാഗ്യദേവത എല്ലായ്‌പ്പോഴും നമ്മുടെ വാതിലില്‍ മുട്ടണമെന്നില്ല. അവള്‍ മുട്ടുമ്പോള്‍ അവളെ ബലമായി പിടിച്ച് കിടപ്പുമുറിയിലേക്ക് വലിച്ചിഴയ്ക്കണം. അതിനു ശേഷം അവളെ നഗ്‌നയാക്കണം. അവള്‍ക്കു വസ്ത്രങ്ങള്‍ നല്‍കിയാല്‍ അവള്‍ പുറത്തു പോകും.’ എന്നിങ്ങനെയായിരുന്നു ദര്‍ശന്റെ പരാമര്‍ശം.

ദര്‍ശന്റെ പരാമര്‍ശം കടുത്ത സ്ത്രീവിരുദ്ധതയുളവാക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തു വന്നത്. 2011ല്‍ ഭാര്യയെ ഉപദ്രവിച്ചതിന് ദര്‍ശനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Related posts:

Leave a Reply

Your email address will not be published.