സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിന് സ്റ്റേ

1 min read

കൊച്ചി : നടി സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിന് ഹൈക്കോടയില്‍ നിന്നും സ്റ്റേ. കേസിലെ തുടര്‍ നടപടികള്‍ രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ വഞ്ചന കേസിനെതിരായ സണ്ണി ലിയോണിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുത്തരവ്. സര്‍ക്കാരിനോടും ക്രൈംബ്രാഞ്ചിനോടും കോടതി വിശദീകരണവും തേടി.

പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്റെ പരാതിയിലെടുത്ത വഞ്ചനാ കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടികാട്ടിയാണ് സണ്ണി ലിയോണ്‍ ഭര്‍ത്താവ് ഡാനിയല്‍ വെബര്‍, മാനേജര്‍ സുനില്‍ അടക്കം മൂന്ന് പേര്‍ ഹൈക്കോടതിയെ സമീപിച്ചത്. കരാര്‍ പ്രകാരം വാഗ്ദാനം ചെയ്ത തുക കൃത്യസമയത്ത് നല്‍കാതെ പരാതിക്കാരനാണ് തങ്ങളെ വഞ്ചിച്ചത്. ഇക്കാരണത്താലാണ് കൊച്ചിയിലെ പരിപാടിയില്‍ നിന്ന് പിന്‍മാറാന്‍ നിര്‍ബന്ധിതയായത്. സ്റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ താന്‍ അടക്കമുള്ള അംഗങ്ങള്‍ കൊച്ചിയിലെത്തിയിരുന്നതായും ഹര്‍ജിക്കാരി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

2020 മെയ് 12 ന് ഫോണില്‍ വിളിച്ച് നഷ്ടപരിഹാരമായി കോടികള്‍ നല്‍കിയില്ലെങ്കില്‍ കേസ് നല്‍കുമെന്ന ഭീഷണിപ്പെടുത്തിയതായും കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിന് വഴങ്ങാതെ വന്നപ്പോഴാണ് വ്യാജ പരാതി നല്‍കിയത്. കരാര്‍ ലംഘനത്തിന് വഞ്ചനാ കേസ് നിലനില്‍ക്കില്ലെന്നും പരാതിക്കാരന്‍ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും ഹര്‍!ജിയില്‍ പറയുന്നു. ഈ ഹര്‍ജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ എല്ലാ തുടര്‍ന്നടപടികളും രണ്ടാഴ്ചത്തേക്ക് തടഞ്ഞത്. കേസില്‍ എതിര്‍ കക്ഷിയായ സര്‍ക്കാര്‍, എറണാകുളം ക്രൈംബ്രാഞ്ച്, പരാതിക്കാരന്‍ ഷിയാസ് അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശിച്ചു. 2019 ഓഗസ്റ്റ് 2 നാണ് എറണാകുളം ക്രൈംബ്രാഞ്ച് സണ്ണി ലിയോണിയും ഭര്‍ത്താവുമടക്കം മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തത്. തിരുവനന്തപുത്ത് പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും.

Related posts:

Leave a Reply

Your email address will not be published.