എല്‍ദോസ് കുന്നപ്പിള്ളിയുടെ പുത്തന്‍ രാഷ്ട്രീയ തന്ത്രങ്ങള്‍
1 min readകോണ്‍ഗ്രസ്സിലെ ചെറുപ്പക്കാരനായ എംഎല്‍എയും സദാ ഫലിതക്കാരനുമായ എംഎല്‍എ ആണ് എല്‍ദോസ് കുന്നപ്പിള്ളില്‍. പൊതുവില്‍ ശാന്തനായ സ്വഭാവക്കാരന്‍ എല്ലാവരോടും സൗമ്യമായ പെരുമാറ്റം. ആകെമൊത്തത്തില്‍ പെരുമ്പാവൂരില്‍ കന്നിക്കാരന്‍ ആയിരുന്നിട്ടും വോട്ടര്‍മ്മാര്‍ എല്‍ദോസിനെ വമ്പിച്ച ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചു. കന്നി അംഗത്തില്‍ വളരെ നല്ല പ്രകടനം കാഴ്ചവെച്ച എല്‍ദോസ്‌കുന്നപ്പിളിന്റെ ആകെ ഉണ്ടായ ചീത്തപ്പേര് സഭയിലിരുന്ന് ഉറങ്ങിയതിന് കിട്ടിയ കുറച്ച് ട്രോളുകളായിരുന്നു. ഏതൊരു തുറന്ന സംസാരത്തിലും എല്‍ദോസ് പറയാറുള്ളത് തനിക്ക് ഹരിച്ചന്ദ്ര കഥകളാണ് കൂടുതലിഷ്ടം എന്നാണ്. താന്‍ ആഗ്രഹിക്കുന്നതും ഹരിച്ചന്ദ്രനെപ്പോലെ ആകാനാണ് എന്നായിരുന്നു.
പെരുമ്പാവൂരിലെ കന്നിക്കാരന്റെ കന്നി അംഗം കഴിഞ്ഞ് വീണ്ടും സ്വന്തം മണ്ഡലത്തില്‍ തട്ടിമുട്ടി തരക്കേടില്ലെന്ന മട്ടില്‍ ജയിച്ച എല്‍ദോസ് കുന്നപ്പിള്ളി തലസ്ഥാനത്തും മണ്ഡലത്തിലുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഒരു പ്രമുഖ വസ്ത്രാലയത്തിന്റെ ഉത്ഘാടനത്തില്‍ ക്ഷണംകിട്ടുകയും മമ്മൂട്ടിക്കൊപ്പം ചടങ്ങ് മനോഹരമാക്കുകയും ചെയ്തു. അതുവരെ തന്റെ മണ്ഡലത്തില്‍ മാത്രം ഒതുങ്ങിനിന്ന എല്‍ദോസ് സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും പ്രശസ്തനായി. പിന്നെയും കുറച്ചുകാലം കൂടിക്കളിഞ്ഞപ്പോളാണ് കേരളം മുഴുവന്‍ വന്‍ ബഹളമാക്കിക്കൊണ്ട് ഗവര്‍ണ്ണറും മുഖ്യമന്ത്രിയും പോര് തുടങ്ങിയത് ഈ സമയത്ത് ഒരു പീഡനക്കേസ് തലപൊക്കുന്നു. എല്‍ദോസ് കുന്നപ്പിള്ളിനെതിരെ യുവതി മുന്നില്‍ വരുന്നു. കേസ് മുറുകുന്നു. കേസില്‍ എല്‍ദോസിന്റെ അറസ്റ്റ് നീക്കങ്ങള്‍ നടക്കുന്നു. പെട്ടന്ന് ഒരു ദിവസം ഫോണ്‍ ഓഫ് ചെയ്ത് എല്‍ദോസ് കുന്നപ്പിള്ളില്‍ കാണാമറയത്തേക്ക് പോകുന്നു. പോലീസും മാധ്യമങ്ങളും നാട്ടുകാരും എല്‍ദോസിനെ തപ്പിനടക്കുന്നു എല്‍ദോസ് എവിടെയുമില്ല.
ഒടുവില്‍ കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം കിട്ടയതിന്റെ പിറ്റേ ദിവസം എല്‍ദോസ് കുന്നപ്പിള്ളില്‍ പുറത്തുവന്നു. അന്ന് തേടിനടന്നവര്‍ എല്ലാം ചോദിച്ചു എവിടെയായിരുന്നു ഇത്രയും ദിവസം? അതിന് മറുപടിയായി അദ്ദേഹം പറഞ്ഞത് ഒളിവിലൊന്നും ആയിരുന്നില്ല. താന്‍ നിരപരാധി ആയതുകൊണ്ട് ഒളുവില്‍ പോകേണ്ട ആവശ്യം ഇല്ല വീട്ടില്‍ തന്നെ ആയിരുന്നു ഫോണ്‍ മാത്രം ഒന്ന് ഓഫ് ചെയ്തുവെച്ചു അത്രയേ ഉള്ളു. അങ്ങനെയാണെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് ചെന്നപ്പോള്‍ എല്‍ദോസ് ഒളിച്ചിരിക്കയായിരുന്നോ? എന്തായാലും പുറത്തുവന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ഒരു പടിപോലും വിട്ടുകൊടുത്തില്ല. ക്ലീന്‍ ഷേവില്‍ പഴയ ഗാംഭീരത്തോടെ തന്നെ ഇറങ്ങി. ഇതിനിടയില്‍ സ്ത്രീകള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആള് മൊത്തത്തില്‍ പ്രശസ്തനായി. പക്ഷേ ഭാഗ്യവാനെന്ന് തന്നെ പറയണം എല്ലാവരും ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പിന്നാലെ ആയതുകൊണ്ട് ഒരുവിധം പിടിച്ച്‌നിന്നു എന്ന് എടുത്ത് പറയണം.
ബലൂണില്‍നിന്ന് കാറ്റ് പോകുന്നത് പോലെ പതിയപ്പതിയെ എല്ലാവരും കേസിനെ പറ്റി മറന്ന് തുടങ്ങി എന്നാല്‍ ഈ അവസരത്തില്‍ സിനിമകളില്‍ കാണുന്ന നായകന്‍മാരുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് പോലെ എംഎല്‍എ പണി തുടങ്ങി. കേസിന്റെ ബഹളങ്ങള്‍ ഒതുങ്ങുന്നതനുസരിച്ച് ജനങ്ങളുടെ മനസ്സിലെ ചീത്തപ്പേര് മായ്ക്കാനായി മണ്ഡലത്തിലെ ചെറുതും വലുതുമായ എല്ലാ പ്രശനങ്ങള്‍ക്കും സ്വയം ഇറങ്ങി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കാലങ്ങളായി പരിഹരിക്കപ്പെടാത്ത പ്രശനങ്ങള്‍വരെ വളരെ പെട്ടന്ന് പരിഹരിക്കപ്പെട്ട് തുടങ്ങി. വഴികള്‍ റോഡുകള്‍ വീടുകള്‍ അങ്ങനെ എന്തും ഞൊടിയിടയില്‍ പരിഹരിച്ചുകൊടുക്കപ്പെടും. ചീത്തപ്പേര് മായ്ക്കാനുള്ള പണികളാണ് എടുക്കുന്നതെങ്കിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഒതുങ്ങുന്നുണ്ട് എന്നതാണ് ആശ്വാസം. ഇനി നോക്കിക്കാണേണ്ട കാര്യമാണ് പീഡനക്കേസിലെ ഗതി വഴികള്‍. എന്തായാലും കേസ് മുറുകുന്നതനുസരിച്ച് പൊതുപ്രവര്‍ത്തന പരിപാടികള്‍ക്ക് വേഗവും കൂടും ശക്തവുമാകും.