തൃശൂർ: കുന്നംകുളം തുവനുരിൽ നാല് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മർദനം. തെങ്ങിന്റെ മടൽ ഉപയോഗിച്ച് കുട്ടിയുടെ മുഖത്തും ദേഹത്തും അടിച്ചു. അടിയേറ്റ് ശരീരമാസകലം പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാനച്ഛനായ പ്രസാദ് എന്നയാളാണ് മർദിച്ചതെന്നാണ് കുട്ടിയുടെ അമ്മ നൽകിയ മൊഴി. ഇന്ന് രാവിലെയാണ് സംഭവം. കുട്ടി രാത്രി കരയുന്നുവെന്നും ഇത് കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നും പറഞ്ഞാണ് പ്രസാദ് അടിച്ചതെന്നാണ് അമ്മയുടെ മൊഴി. പരിക്കേറ്റ കുട്ടിയെ ആദ്യം കുന്നംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ത ചികിത്സക്ക് വേണ്ടി മെഡിക്കൽ കോളേജിലെക്ക് മാറ്റി. കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ കേസ് എടുക്കാൻ സിഡബ്യൂസി പൊലീസിന് നിർദേശം