മന്‍സൂര്‍ അലി ഖാന് കോടതിയുടെ തിരിച്ചടി
1 min readഒരു കോടി രൂപ നഷ്ടപരിഹാരം ആശ്യപ്പെട്ട് കോടതിയെ സമീപിച്ച നടന്‍ മന്‍സൂര്‍ അലി ഖാന് ഒരു ലക്ഷം രൂപ കോടതി തന്നെ പിഴയായി ചുമത്തി. സ്ത്രീവിരുദ്ധ പരാമര്‍ശത്തിലാണ് താരത്തിന് തിരിച്ചടിയായത്. അതേസമയം നടി തൃഷ, ചിരഞ്ജീവി, ഖുഷ്ബു എന്നിവര്‍ക്കെതിരെ മന്‍സൂര്‍ നല്‍കിയ മാനനഷ്ട കേസ് മദ്രാസ് ഹൈക്കോടതി തള്ളി. പ്രശസ്തിക്ക് വേണ്ടിയാണ് മന്‍സൂര്‍ കേസുമായി സമീപിച്ചത് എന്ന് കോടതി വിമര്‍ശിച്ചു. എക്സ് ‘പ്ലാറ്റഫോമിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് തൃഷക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ പരാതി നല്‍കിയത്. മന്‍സൂറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍, കേസ് നല്‍കേണ്ടത് തൃഷയാണെന്ന് കഴിഞ്ഞയാഴ്ച കോടതി അഭിപ്രായപ്പെട്ടിരുന്നു. വിവാദം കേട്ടടങ്ങി എന്ന് കരുതിയിരിക്കവെയാണ് അപ്രതീക്ഷിത നീക്കവുമായി മന്‍സൂര്‍ അലി ഖാന്‍ രംഗത്തെത്തിയത്. പണം അടയാര്‍ ക്യാന്‍സര്‍ സെന്ററിന് കൈമാറാനും കോടതി നിര്‍ദ്ദേശിച്ചു.