മമ്മൂട്ടിയുടെ നല്ലവര്‍ഷം മോഹന്‍ലാലിന്റെ പരാജയങ്ങളുടെ വര്‍ഷം

1 min read

MALAYALI NEWS LIVE DESK: ഹരിത നന്ദിനി

മമ്മൂട്ടിയുടെ ഭാഗ്യ വര്‍ഷമായിരുന്നു 2022 എന്നു പറയുമ്പോഴും മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം 2022 നെ നടന്റെ ഭാഗ്യ വര്‍ഷങ്ങളില്‍ ഒന്ന് എന്ന് മാത്രം പറയാം. മലയാള സിനിമ പോയ വര്‍ഷം മമ്മൂട്ടിക്കുള്ളത് തന്നെന്ന് പറയാം 2022ല്‍ മമ്മൂട്ടിയുടെതായി പുറത്തുവന്ന എല്ലാ ചിത്രങ്ങളും നിറഞ്ഞ സദസ്സില്‍ മികച്ച വിജയം നേടി.

മമ്മൂട്ടിയുടെതായി ആദ്യം പുറത്തുവന്ന ഭീഷ്മ പര്‍വ്വം തീയേറ്ററുകളില്‍ മികച്ച വിജയം ആയിരുന്നു തീയറ്ററുകളില്‍ നബിറഞ്ഞുനിന്നത് ഒരു 72 കാരന്റെ എന്ന് സമ്മതിക്കാന്‍ മടി തോന്നുന്ന വിധത്തിലുള്ള പ്രകടനങ്ങള്‍. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് നിരാശമാത്രമായിരുന്നു പോയ വര്‍ഷം മോഹന്‍ ലാലിന് നല്‍കാന്‍ കഴിഞ്ഞത്. ഒടിടി റിലീസ് ആയിരുന്ന ബ്രോ ഡാഡി മാത്രമായിരുന്നു മോഹന്‍ ലാലിന് ആശ്വാസം നിലനിര്‍ത്താന്‍ കഴിഞ്ഞത്. എന്നാല്‍ വന്‍ ഹൈപ്പ് കൊടുത്തെത്തിയ മോഹന്‍ ലാല്‍ ചിത്രങ്ങള്‍ ബോകസോഫീസില്‍ വന്‍ പരാജയങ്ങളായിരുന്നു.

2022ല്‍ മമ്മൂട്ടിയുടെതായി എത്തിയ അഞ്ച് സിനിമകള്‍ ആയിരുന്നു മാത്രവുമല്ല പുത്തന്‍ ട്രെന്‍ഡുകളും ആരാധകര്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞു എന്ന് തന്നെ പറയാം. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് മലയാളികള്‍ക്കുള്ളില്‍ എല്ലാ പ്രായക്കാര്‍ക്കും ഇടയില്‍ നിറഞ്ഞുനിന്ന ചാമ്പിക്കോ എന്ന ഡയലോഗ്.

അതിനുശേഷം തീയേറ്ററില്‍ എത്തിയ ചിത്രം സിബിഐ ആയിരുന്നു 30 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇന്‍വെസ്റ്റിഗേഷന്‍ സീരീസിലെ അഞ്ചാം പതിപ്പ് ചിത്രത്തിന്റെ നാലാം പതിപ്പും അഞ്ചാം പതിപ്പും തമ്മില്‍ 30 വര്‍ഷത്തെ ഇടവേള എന്നിട്ടും മമ്മൂട്ടി എന്ന നടനില്‍ ഒരു ഭാവവ്യത്യാസങ്ങളും ഇല്ലാതെ സിബിഐ സീരീസ് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു.

അതിനുശേഷം പുറത്തുവന്ന ചിത്രം പുഴു ആയിരുന്നു ഒടിടി റിലീസ് ആയിരുന്നിട്ടും ആരാധകരെ കണ്ണുതള്ളിച്ച വില്ലന്‍ ടച്ചുള്ള വേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ കൂടിയായിരുന്നു കാരണം ഏറെ കാലത്തിനുശേഷം മമ്മൂട്ടി ഒരു വില്ലന്‍ ടച്ചുള്ള കഥാപാത്രം ചെയ്തതും പുഴുവില്ലായിരുന്നു മലയാളത്തിന്റെ അഭിനയ പ്രതിഭയുടെ ഒതുക്കം വന്ന കഥാപാത്രം

നിര്‍മ്മാണത്തിലേക്ക് കടന്നശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ചു പുറത്തുവന്ന ചിത്രം റോഷാക്ക് മലയാളത്തിലെ എക്കാലത്തെയും ബ്ലാക്ക് മാജിക്കല്‍ ത്രില്ലര്‍ എന്ന് അറിയപ്പെട്ടു. ചിത്രത്തിന്റെതായി പുറത്തുവന്ന ഓരോ പോസ്റ്ററുകളും ആരാധകര്‍ നെഞ്ചിലേറ്റി പിന്നെയും പ്രതീക്ഷ തെറ്റിക്കാതെ ആരാധകര്‍ ടിക്കറ്റ് എടുത്തു യുവാക്കള്‍ക്ക് അസൂയ തോന്നുന്ന ഒരു 72 കാരന്റെ അനായാസമായ കഴിവ് കാണാന്‍ മലയാള സിനിമയ്ക്ക് ഒരു പുത്തന്‍ അനുഭവം സമ്മാനിച്ച സിനിമയായിരുന്നു റോഷക്ക് തുടരെ ഹിറ്റുകള്‍ മാത്രം സമ്മാനിച്ച മമ്മൂട്ടിയുടെ തട്ട് വീണ്ടും ഉയര്‍ന്നിരുന്നത് കാണാമായിരുന്നു.

ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ എല്‍ജെപി ചിത്രം നന്‍ പകല്‍ നേരത്തെ മയക്കം വീണ്ടും ഹിറ്റ് തന്നെ എന്ന് ഉറപ്പിക്കാം അതിന്റെ ഉദാഹരണമായിരുന്നു ഐഎഫ്എഫ്‌കെയില്‍ ആരാധകര്‍ ഒരു സിനിമക്കുവേണ്ടി കാത്തിരുന്നതും വഴക്കും കലഹങ്ങളും പോലീസ് കേസും ഉണ്ടാക്കി, രണ്ടാം ദിവസവും ടിക്കറ്റ് കിട്ടാത്തവര്‍ അര്‍ദ്ധരാത്രി മുതല്‍ കാത്തുനിന്ന് മൂന്നാം ദിവസം ഒരു സിനിമക്ക് വേണ്ടികാത്തിരുന്നത്. സിനിമ കണ്ട് പുറത്തു വന്നവര്‍ക്ക് കണ്ണുകളില്‍ ആശ്ചര്യം മാത്രമായിരുന്നു. അത്രമേല്‍ മികച്ച പ്രകടനം.

2022 മോഹന്‍ലാലിന്റെതായി 4 ചിത്രങ്ങളാണ് പുറത്തുവന്നത് ആറാട്ടായിരുന്നു ആദ്യം പുറത്തുവന്ന ചിത്രം മോഹന്‍ലാല്‍ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പായിരുന്നു ചിത്രം ഒരു വന്‍ താരനിരയെ വെള്ളിത്തിരയില്‍ അണിനിരത്തി എന്നതിന് ഉപരി ചിത്രം വന്‍ പരാജയമായിരുന്നു മാത്രവുമല്ല ചിത്രത്തിന് ഓഡിറ്റിയില്‍ നല്ലൊരു റിപ്പീറ്റ് വാല്യൂ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമായിരുന്നു രണ്ടാമത് പുറത്തുവന്ന ചിത്രം ഒടിടി റിലീസ് ആയിരുന്നതിനാലും പ്രേക്ഷക ശ്രദ്ധ പിടിച്ചു എന്നാലും ആരാധകര്‍ക്ക് നിരാശയാണ് ചിത്രം നല്‍കിയത്.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ബ്രോഡ് ഡാഡിയും ഒടിടി റിലീസ് ആയിരുന്നു മോഹന്‍ലാലിന്റേതായി പോയ വര്‍ഷം മികച്ചത് എന്ന് പറയാന്‍ സാധിക്കുന്ന ചിത്രം ബ്രോ ഡാഡി മാത്രമായിരുന്നു. എന്നാല്‍ വര്‍ഷാവസാനം വന്‍ ഹൈപ്പ് കൊടുത്തെത്തിയിട്ടും മോഹന്‍ ലാലിന്റെ മോണ്‍സ്റ്റര്‍ വന്‍ പരാജയമായിരുന്നു. റിലീസിന് ശേഷം അധിക നാള്‍ ചിത്രത്തിന് തിയറ്ററുകളില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.

2023ലേക്ക് മലയാള സിനിമ കടക്കുമ്പോള്‍ ഇരു താരങ്ങളെയും ഒരുപിടി ചിത്രങ്ങളാണ് ഇനിയും വരാനിരിക്കുന്നത് വരാനിരിക്കുന്ന വര്‍ഷം മികച്ച ചിത്രങ്ങള്‍ തന്നെ ആയിരിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ ആരാദകരും വന്‍ പ്രതീക്ഷയിലാണ്.

Related posts:

Leave a Reply

Your email address will not be published.