ബി.ബി.സിയും നേതാജിയും

1 min read

ഭോഷ്‌ക് , വീമ്പിളക്കള്‍ കോര്‍പറേഷന്‍

21 വര്‍ഷം മുമ്പ് നടന്ന ഗുജറാത്ത് കലാപത്തെക്കുറിച്ച് ഇപ്പോള്‍ ഡോക്യുമെന്ററിയെടുത്ത ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷനെ(ബി.ബി.സി) ക്കുറിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഉജ്ജ്വലപോരാളിയായ നേതാജി സുഭാഷ് ചന്ദ്രബോസ് അന്നേ പറഞ്ഞു. 1942ല്‍ ആസാദ് ഹിന്ദ് റേഡിയോ തുടങ്ങിയ സന്ദര്‍ഭത്തില്‍ വിടുവായത്തം പതിവാക്കിയ ബി.ബി.സിയെക്കുറിച്ച് ഭോഷ്‌ക്, വീമ്പിളക്കല്‍ കോര്‍പറേഷന്‍ (Bluff & Bluster Corporation) എന്നാണ് നേതാജി വിശേഷിപ്പിച്ചത്. നേതാജി 42 ല്‍ വിശേഷിപ്പിച്ചതിനും ഇന്നും അവരര്‍ഹരാണെന്ന് ബി.ബി.സി തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയെ സാമ്പത്തികമായി നാമാവശേഷമാക്കിയിട്ടാണ് 200 കൊല്ലത്തെ കോളനി ഭരണത്തിന് ശേഷം ബ്രിട്ടീഷുകാര്‍ ഭരണമൊഴിഞ്ഞുപോയത്. ഇന്ത്യയില്‍ വിഭജന വാദത്തിന് വിത്ത് പകര്‍ന്ന് വളമിട്ടത് ബ്രിട്ടീഷുകാരായിരുന്നെങ്കില്‍ അതിന് എല്ലാ പിന്തുണയും നല്‍കിയത് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്ത പാരമ്പര്യമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ക്കുള്ളത്. അവര്‍ നേതാജിയെ ജപ്പാന്റെ ചെരുപ്പു നക്കിയെന്ന് വിളിച്ചു. ഇന്ത്യ വളര്‍ന്നപ്പോള്‍ ബ്രിട്ടീഷുകാരുള്‍പ്പെടെ പല യൂറോപ്യന്‍മാര്‍ക്കും അത് സഹിക്കുന്നില്ല. അവര്‍ ഇന്ത്യയെ താറടിക്കാനും തകര്‍ക്കാനും പരമാവധി ശ്രമിച്ചു, ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ആ ബി.ബി.സിക്ക് ് ജയജയപാടാന്‍ ഇപ്പോഴും കമ്യൂണിസ്റ്റുകാര്‍ തയ്യാറാകുന്നതില്‍ അത്ഭുതപ്പെടാനെന്തുണ്ട്. ലോകത്തിലെ ഏറ്റവും രക്തരൂക്ഷിത കലാപമായിരുന്നു 1947ലെ വിഭജന കാലത്ത് നടന്നത്. ഈ വിഭജനം നടത്തിയതോ കോണ്‍ഗ്രസും മുസ്ലീംലീഗും. ഇന്ത്യയെ രണ്ടായല്ല 15 ആയാണ് വിഭജിക്കേണ്ടതെന്നാണ് കമ്യൂണിസ്റ്റുകാര്‍ പറഞ്ഞത്. ബി.ബി.സിയുടെ പ്രചാരണം കമ്യുണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ലീഗുകാരും ഏറ്റെടുത്തിലും അതിശയിക്കാനൊന്നുമില്ല. ആത്യന്തികമായി ബി.ബി.സിയുടേത് ബ്രിട്ടീഷ് താല്പര്യമാണ്. അതോടൊപ്പം കച്ചവട തന്ത്രവും.
ഒരു പഠന റിപ്പോര്‍ട്ട് പറയുന്നത് മാര്‍ച്ച് 2019 മുതല്‍ 2021 മാര്‍ച്ച് വരെ ബി.ബി.സി ഇന്ത്യയില്‍ 173 ശതമാനം വര്‍ദ്ധനവ് നേടിയെന്നാണ്. എന്നാല്‍ ആഗോളതലത്തില്‍ ഇത് 35ശതമാനം മാത്രമാണ്. പൗരത്വ നിയമം, കാശ്മീരിന്റെ 370 ാം വകുപ്പ് റദ്ദാക്കല്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം തെറ്റായ വാര്‍ത്തകള്‍ നല്‍കിയും തെറ്റിദ്ധരിപ്പിച്ചും ഒരു വിഭാഗം ജനങ്ങളില്‍് ഭീതിയും ആശങ്കയും ഉണ്ടാക്കിക്കാനാണ് ബി.ബി.സി ഉള്‍പ്പെടെയുള്ള ചില മാദ്ധ്യമങ്ങള്‍ ശ്രമിച്ചത്.

ബി.ബി.സിയുടെ മുന്‍കാല ചെയ്തികള്‍

*1965ലെ പാക്കിസ്ഥാനുമായുള്ള യുദ്ധകാലത്ത് പക്ഷപാതപരമായാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തത്. അന്ന് ഇന്ത്യാ സര്‍ക്കാര്‍ ബി.ബി.സിയെ നിരോധിച്ചിരുന്നു.

*1970 ല്‍ ഇന്ദിരാഗാന്ധി വീണ്ടും ബി.ബി.സിയെ നിരോധിക്കുന്നു.

*1984ലെ ഇന്ദിരാഗാന്ധിയെ സിഖ് ഭീകരര്‍ വധിച്ചപ്പോള്‍ ഖലിസ്ഥാന്‍ വാദികള്‍ക്ക് വേദികള്‍ നല്‍കിയത് ബി.ബി.സി ആയിരുന്നു.
*2008ല്‍ ലഷ്‌കര്‍ ഇ തോയ്ബ ഭീകരര്‍ മുംബയില്‍ ആക്രമണം നടത്തിയപ്പോള്‍ ബി.ബി.സിക്ക് അവര്‍ അവര്‍ ഭീകരരായിരുന്നില്ല, മറിച്ച് വെറും തോക്ക് ധാരികള്‍ മാത്രമായിരുന്നു.
*2016ല്‍ കശ്മീരിലെ ഭീകരരുടെ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചപ്പോള്‍ ബി.ബി.സിയ്ക്ക അയാല്‍ വീര നായകനായിരുന്നു.
*2020 ല്‍ ഡല്‍ഹിയില്‍ ഇന്ത്യാ വിരുദ്ധര്‍ കലാപമുണ്ടാക്കാന്‍ നോക്കിയപ്പോള്‍ ബി.ബി.സി പക്ഷപാതപരമായാണ് റിപ്പോര്‍ട്ടിംഗ് നടത്തിയത്. കലാപകാരികള്‍ ഹിന്ദുക്കളെ ആക്രമിച്ചപ്പോള്‍ ബി.ബിസി മുസ്ലിംകളെ ഇരകളാക്കി ചിത്രീകരിച്ചു.

ഫ്രഞ്ച് മാദ്ധ്യമ പ്രവര്‍ത്തകനായ ഫ്രാങ്കോയിസ് ഗോറ്റിയെര്‍ ചോദിക്കുന്നത് ഗുജറാത്ത് കലാപത്തെക്കുറിച്ച് പറയുന്ന ബി.ബി.സി എന്തുകൊണ്ട് ഗോധ്രയില്‍ 32 സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 59 കര്‍സേവകരെ ട്രെയിനില്‍ ചുട്ടുകൊന്നതിനെ കുറിച്ച് മിണ്ടുന്നില്ലെന്നാണ്. അദ്ദേഹം പറയുന്നു. ‘ഒരു കാര്യം ഞാന്‍പറയാം. കലാപത്തിന് സ്വന്തം കൈകൊണ്ട് തിരികൊളുത്തിയത് നരേന്ദ്രമോദിയല്ല. രണ്ട് എന്റെ ഭാര്യയോ മകളോ ആക്രമണകാരികളാല്‍ കൊല്ലപ്പെട്ടാല്‍ ഞാനും തിരിച്ചടിക്കുമായിരുന്നു.’

ബി.ബി.സി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗത്ത് സമകാലിക സംഭവങ്ങളെയാണ് പരാമര്‍ശിക്കുന്നത്. പ്രത്യേകിച്ചും 370 ാംവകുപ്പ് നീക്കം ചെയ്യലൊക്കെ. ഇവിടെ കാശ്മീരി മുസ്ലിംകളെ ഇരകളാക്കി ചിത്രീകരിക്കുന്നു. ഇത് തെറ്റായ മാദ്ധ്യമ പ്രവര്‍ത്തനമാണ്. മൂന്നര ലക്ഷത്തോളം കാശ്മീരികളെ ഹിന്ദുക്കളെ ആട്ടിയോടിച്ചതിനെക്കുറിച്ച് ഇവര്‍ക്കൊന്നും പറയാനില്ല. നെഹറു ഉണ്ടാക്കിയ നിയമപ്രകാരം കാശ്മീരിന് പുറത്തുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് കാശ്മീരില്‍് ഭൂമി വാങ്ങാന്‍ കഴിയില്ല.എന്നാല്‍ കാശ്മീരികള്‍ക്ക് ഇന്ത്യയിലെവിടെയും ഭൂമി വാങ്ങാം. ഈ അന്യായമാണ് മോദി ഇല്ലാതാക്കിയതെന്നും ഗോത്തിയെ പറഞ്ഞു.

ബി.ബി.സിയുടെ ഡോക്യുമെന്ററിക്കെതിരെ ഇന്ത്യയിലെ 302 പ്രമുഖരായ പൗരന്മാര്‍ ബി.ബി.സിക്കെതിരായി പരസ്യമായ കത്തയച്ചിരുന്നു. തങ്ങള്‍ ഒരിക്കല്‍ ഭരിച്ചിരുന്ന രാജ്യത്തെ ജനത തങ്ങളെ മറികടക്കുന്നത് സഹിക്കാന്‍ കഴിയാത്തവരുടെ അസഹിഷ്ണുതയാണിത്. ഒന്നും എടുത്തുകാണിക്കാനില്ലാത്തതപ്പോള്‍, തങ്ങളിതുവരെ ലോക ജനതയോട് കാണിച്ച നിഷ്ഠൂരത മറച്ചുവെച്ചുകൊണ്ട് വീണ്ടും ഇന്ത്യയെ ഭിന്നിപ്പിക്കാനായി വര്‍ഗീയത ഇളക്കി വിടാനാണ് ബി.ബിസിയിലൂടെ ചില ബ്രിട്ടീഷുകാര്‍ ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

JACK STRAW

ഈ ഡോക്യുമെന്ററിയുടെ പിറകില്‍ പ്രവര്‍ത്തിച്ച ബ്രിട്ടനിലെ മുന്‍ വിദേശകാര്യ സെക്രട്ടറി ജാക് സ്‌ട്രോയുടെ പങ്കും ദുരൂഹമാണ്. തന്റെ മണ്ഡലത്തില്‍ 35 ശതമാനവും മുസ്ലിങ്ങളാണ്. ഹിന്ദുക്കള്‍ അര ശതമാനത്തില്‍ താഴെയും. ബ്രിട്ടനിലെ ഇസ്ലാമിസ്റ്റുകളെ പ്രീണിപ്പിക്കാനുള്ള ഒരു നീക്കം കൂടിയാണ് ഇതിന് പിറകില്‍. കേരളത്തിലാകട്ടെ രണ്ട് വോട്ട് കിട്ടിയാല്‍ അത്രയുമായല്ലോ എന്ന നിലയിലാണ് ഡിഫി കുഞ്ഞുങ്ങള്‍ ബി.ബിസി പ്രചാരണവുമായി വിയര്‍ക്കുന്നത്.
ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറിയായിരുന്ന ജാക് സ്‌ട്രോയും ഈ ഡോക്യുമെന്ററിയില്‍ വരുന്നുണ്ട്. ഒരു വെബ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചന്വേഷിക്കാന്‍ നയതന്ത്ര ഉദ്യേഗസ്ഥരെ അങ്ങോട്ടയച്ചിരുന്നതായി അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.. ഇത് അദ്ദേഹത്തിന്റെ നയതന്ത്രാധികാര പരിധിക്ക് പുറത്തുള്ള കാര്യമാണ്. ആരാണ് ഇതിന് അദ്ദേഹത്തിന് അധികാരം നല്‍കിയത്. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാന്‍ അദ്ദേഹത്തിന് അധികാരമുണ്ടോ. നരേന്ദ്രമോദിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമം നടന്നതായി സ്ുപ്രീംകോടതി തന്നെ കണ്ടെത്തിയിട്ടുണ്ട്. ഈ വിധിയും ജാക്ക് സ്‌ട്രോയുടടെ അഭിമുഖത്തിലെ പ്രസ്താവനയും കൂട്ടിവായിക്കേണ്ടതാണ്.
തന്റെ മണ്ഡലത്തിലെ വോട്ടര്‍മാരെ പ്രീണിപ്പിക്കാന്‍ മറ്റൊരു രാജ്യത്ത് കലാപവും വര്‍ഗീയ ചേരിതിരിവും ഉണ്ടാക്കാന്‍ കഴിയുന്ന ഡോക്യുമെന്ററി ഉണ്ടാക്കുന്നത് ന്യായീകരിക്കാന്‍ കഴിയുന്നതാണോ. കാലം അത് തെളിയിക്കും. ബി.ബി.സി കണക്കു പറയുക തന്നെ വേണ്ടിവരും.

മലയാളി ന്യൂസ് ലൈവ് ബ്യൂറോ

Related posts:

Leave a Reply

Your email address will not be published.