വിവാഹമോചനത്തിന്റെ കാരണം പറഞ്ഞ് ബാല

1 min read

മലയാള സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു വിവാഹമോചനമായിരുന്നു നടന്‍ ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും. നീണ്ട നാള്‍ അകന്നു ജീവിച്ച ശേഷമാണ് ഔദ്യോഗികമായി വിവാഹമോചനം കോടതിയില്‍ നിന്നും നേടിയെടുത്തത്. ഇപ്പോഴിതാ വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടന്‍ ബാല. തനിക്കൊരു മകളാണെന്നും, അവളുടെ ഭാവി ഓര്‍ത്തു മാത്രമാണ് തന്റെ വിവാഹജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ പുറത്തുപറയാത്തതെന്നും താരം പറയുന്നു. കുടുംബം, കുട്ടികള്‍ എന്നതെല്ലാം വളരെ പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്. അതായിരുന്നു ജീവിതത്തില്‍ പ്രധാനമെന്നാണ് കരുതിയത്. എന്നാല്‍ ആ കാഴ്ച കണ്ട ശേഷം ഞാന്‍ തളര്‍ന്ന് പോയി. എത്ര വലിയ ബലശാലിയാണെങ്കിലും ഒരു സെക്കന്‍ഡില്‍ എല്ലാം തകര്‍ന്നെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഫ്രീസായി. ഇല്ലെങ്കില്‍ ആ മൂന്ന് പേര്‍ രക്ഷപ്പെടില്ലായിരുന്നു. രണ്ട് പേരല്ല, മൂന്ന് പേര്‍. ദൈവം തീര്‍ച്ചയായിട്ടും കൊടുക്കും. മകന്റെ പിതാവായിരുന്നെങ്കില്‍, എല്ലാം തെളിവ് സഹിതം പറഞ്ഞേനെ. പിറന്നാളിനോടനുബന്ധിച്ച് മാധ്യമങ്ങളുമായുള്ള ഒരു സംവാദത്തില്‍ലായിരുന്നു ബാലയുടെ മറുപടി.

Related posts:

Leave a Reply

Your email address will not be published.