ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം; അവാര്‍ഡ് സമ​ഗ്ര സംഭാവനകൾ പരി​ഗണിച്ച്

1 min read

ന്യൂഡല്‍ഹി: ബോളിവുഡ് നടിയും സംവിധായികയും നിര്‍മാതാവുമായ ആശാ പരേഖിന് രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്ക്കാരമായ ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമ​ഗ്ര സംഭാവനകൾ പരി​ഗണിച്ചാണ് പുരസ്കാരം. കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂർ ആണ് പുരസ്കാരവിവരം പ്രഖ്യാപിച്ചത്. ആശ ഭോസ്‍ലെ, ഹേമ മാലിനി, പൂനം ഡില്ലണ്‍, ടി.എസ് നാഗഭരണ, ഉദിത് നാരായണ്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാരം നിര്‍ണയിച്ചത്.

1952 മുതല്‍ അഭിനയരംഗത്തുള്ള ആശാ പരേഖ് തൊണ്ണൂറോളം സിനിമകളില്‍ വേഷമിട്ടു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. അറുപതുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടികൂടിയാണ് ആശാ പരേഖ്. അറുപതുകളിലേയും എഴുപതുകളിലേയും ഹിന്ദി സിനിമയിലെ മുൻനിര നായികമാരിലൊരാളാണ്. ഭറോസ, കട്ടി പതം​ഗ്, നന്ദൻ, ദോ ബദൻ, തീസരി മൻസിൽ, ചിരാ​ഗ് തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ.

2018ലെ വിവാദങ്ങള്‍ക്ക് ശേഷം രാഷ്ട്രപതി വീണ്ടും ചലച്ചിത്ര പുരസ്ക്കാരവിതരണം നടത്തും. 66മതും 67മതും ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ഉപരാഷ്ട്രപതിയാണ് നല്‍കിയിരുന്നത്. 68മത് ചലച്ചിത്ര പുരസ്ക്കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മു വിതരണം ചെയ്യും. വെള്ളിയാഴ്ച്ച ഡല്‍ഹിയിലാണ് ചടങ്ങ്.

Related posts:

Leave a Reply

Your email address will not be published.