ചരിത്രം കുറിച്ച് അല്ലു അർജ്ജുൻ. ദേശീയപുരസ്കാരം നേടുന്ന ആദ്യ നടൻ
1 min readമികച്ച നടനുള്ള ദേശീയ പുരസ്കാര ജേതാവായതോടെ തെലുങ്ക് സിനിമയിൽ ചരിത്ര രചന നടത്തിയിരിക്കുകയാണ് അല്ലു അർജ്ജുൻ. തെലുങ്കിലെ അഭിനയത്തിന് ഒരു നടൻ ദേശീയപുരസ്കാരം നേടുന്നത് ഇതാദ്യമായാണ്. സുകുമാർ സംവിധാനം ചെയ്ത പുഷ്പ ദ റൈസ് എന്ന ചിത്രത്തിലൂടെയാണ് അല്ലു അർജ്ജുൻ പുരസ്കാര ജേതാവായത്. ഇതിൽ ചന്ദനക്കൊള്ളക്കാരനായ പുഷ്പരാജായാണ് അല്ലു അർജ്ജുൻ എത്തുന്നത്. വില്ലനായെത്തിയത് ഫഹദ് ഫാസിൽ. 2021 ഡിസംബറിലായിരുന്നു സിനിമയുടെ റിലീസ്. ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ചു ചിത്രം. അവാർഡിനോട് വികാരഭരിതനായാണ് അല്ലു അർജുൻ പ്രതികരിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. പുഷ്പയുടെ രണ്ടാം ഭാഗത്തിലും അല്ലു അർജ്ജുൻ അഭിനയിക്കുന്നുണ്ട്.