മകള്‍ അമ്മയെക്കാള്‍ സുന്ദരിയാണല്ലോ
1 min readതൊണ്ണൂറുകളിലെ ഹിറ്റ് നായിക മാധുവിനെ മലയാളികള്‍ മറക്കാനിടയില്ല. യോദ്ധ, നിലഗിരി, എന്നോടിഷ്ടം കൂടാമോ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ സുപരിചിതയാണ്. അഭിനയത്തില്‍ നിന്ന് ഇടക്കാലത്ത് ചെറിയ ബ്രേക്ക് എടുത്തുവെങ്കിലും ഇപ്പോള്‍ ടിവി ഷോകളിലും സോഷ്യല്‍ മീഡിയയിലും എല്ലാം വളരെ അധികം സജീവം. പ്രായവും ജീവിതം ആസ്വദിയ്ക്കുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നാണ് നടി പറയാറുള്ളത്. തന്റെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ എല്ലാം നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. തന്റെ മൂത്ത മകള്‍ക്കൊപ്പമുള്ള ഒരു കൊളാഷ് ഫോട്ടയാണ് ഇപ്പോള്‍ പങ്കുവച്ചരിയ്ക്കുന്നത്. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത ഒരു ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ചേര്‍ത്തുവച്ചുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. അമ്മയെക്കാള്‍ സുന്ദരിയാണല്ലോ മകള്‍, അഭിനയത്തിലേക്ക് വരുമോ, ട്വിറ്റി, സ്വീറ്റ്, ബ്യൂട്ടിഫുള്‍, ഗ്രറ്റ് ബോണ്ടിങ് എന്നിങ്ങനെ പോകുന്നു ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍.