നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
1 min read
പത്തനംതിട്ട: പന്തളം പൂഴിക്കാട് യുവതി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. സിനിമ സീരിയല്‍ താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശ(38) ആണ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് പോലീസ് നിഗമനം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു സംഭവം. വീടിന്റെ ഒന്നാം നിലയിലായിരുന്നു ആശയുടെ മൃതദേഹം കണ്ടെത്തിയത്. സിനിമകളിലും ടെലിവിഷന്‍ കോമഡി ഷോകളിലും പ്രശസ്തനാണ് ഉല്ലാസ്.ഈയിടയാണ് ഇവര്‍ പുതിയ വീട്ടിലേക്ക് താമസം മാറിയത്. മൃതദേഹം അടൂര്‍ ഗവ. ആശുത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് മക്കളുണ്ട്.