അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി മുരളി ഗോപി
1 min read
അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പങ്കുവച്ച കുറിച്ച് ശ്രദ്ധനേടുന്നു. ജീവിതത്തില്‍, പരീക്ഷണ ഘട്ടങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴൊക്കെ, അമ്മയുണ്ടല്ലോ എന്ന സമാധാനം ഒരു ഒറ്റമൂലിയായി ഹൃദയത്തില്‍ കൊണ്ടുനടന്നിരുന്നുവെന്ന് മുരളി ഗോപി കുറിക്കുന്നു. അമ്മയുടെ 80ാം പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു മുരളിയുടെ പോസ്റ്റ്.
‘ഇന്ന്, അമ്മയ്ക്ക് 80 തികയുന്ന ദിവസം. ജീവിതത്തില്‍, പരീക്ഷണ ഘട്ടങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴൊക്കെ, അമ്മയുണ്ടല്ലോ എന്ന സമാധാനം ഒരു ഒറ്റമൂലിയായി ഹൃദയത്തില്‍ കൊണ്ടുനടന്നിരുന്നു. ഇപ്പോഴും അത് അങ്ങനെതന്നെ. ഉയര്‍ച്ചയിലും വീഴ്ചയിലും ഒരുപോലെ ഉലയാതിരിക്കാന്‍ സ്വജീവിതം കൊണ്ട് പറയാതെ പറഞ്ഞുതന്നതിന്… സമചിത്തതയുടെ ആള്‍രൂപമായി ജീവിച്ചു കാണിച്ചതിന്. ഉള്‍സൗഖ്യത്തിന്റെ പൊരുള്‍ കാട്ടിയതിന്… ഉണ്മയോടെ വാണതിന്… ഉള്‍ക്കരുത്തായതിന്… എന്നും… അമ്മ’, എന്നാണ് മുരളി ??ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം അച്ഛന്‍ ഭരത് ഗോപിക്കൊപ്പമുള്ള അമ്മയുടെയും തന്റെയും ചിത്രങ്ങളും മുരളി പങ്കുവച്ചിട്ടുണ്ട്.