അനുഷ്‌ക ശര്‍മയെ ഫേവറൈറ്റെന്ന് വിശേഷിപ്പിച്ച് വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍

1 min read

ബോളിവുഡ് നടിമാരില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അനുഷ്!ക ശര്‍മ. സാധാരണ പ്രേക്ഷകര്‍ തൊട്ട് സിനിമാ താരങ്ങള്‍ വരെ അനുഷ്!ക ശര്‍മയുടെ ആരാധകരായുണ്ട്. അനുഷ്!ക ശര്‍മയുടെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം അനുഷ്!ക ശര്‍മയോടുള്ള ആരാധന വെളിപ്പെടുത്തിയതാണ് ആരാധകര്‍ ചര്‍ച്ചയാകുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന ജൂലന്‍ ഗോസ്വാമിയാണ് അനുഷ്!ക ശര്‍മയെ തന്റെ ‘ഫേവറൈറ്റ്’ എന്ന് വിശേഷിപ്പിച്ചത്. സാമൂഹ്യ മാധ്യമത്തില്‍ ആസ്!ക് മി എനിത്തിംഗ് എന്ന സെഷനില്‍ അനുഷ്!ക ശര്‍മയെ കുറിച്ച് ഒരു വാക്ക് പറയാമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജൂലന്‍ ഗോസ്വാമി. ജൂലന്‍ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ അനുഷ്!ക ശര്‍മയാണ് നായിക. ‘ഛക്ദ എക്‌സ്!പ്രസ്’ എന്ന സിനിമ പ്രോസിത് റോയ്!യാണ് സംവിധാനം ചെയ്യുന്നത്.

‘രബ് നെ ബന ദി ജോഡി’യിലൂടെ വെള്ളിത്തിരയില്‍ നായികയായ അനുഷ്‌ക ശര്‍മ മകള്‍ ജനിച്ച ശേഷം നടിയെന്ന നിലയില്‍ വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. ബോളിവുഡിലെ ആദ്യ ചിത്രത്തിന് തന്നെ അനുഷ്‌ക ശര്‍മയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നോമിനേഷന്‍ ലഭിച്ചിരുന്നു. മികച്ച നവാഗത നടിക്കുള്ള നോമിനേഷനും ലഭിച്ചിരുന്നു. ഒരിടവേള കഴിഞ്ഞ മികച്ച കഥാപാത്രമായി തിരിച്ചെത്തുകയാണ് അനുഷ്!ക ശര്‍മ.

ഗോസ്വാമി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനുമാണ്. ജൂലന്‍ ഗോസ്വാമി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വനിതാ ഫാസ്റ്റ് ബൗളറായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡ് ജൂലന്‍ ഗോസ്വാമിക്ക് ലഭിച്ചിട്ടുണ്ട്. ഐസിസിയുടെ വനിതാ ഏകദിന ക്രിക്കറ്റിലെ ബൗളിംഗ് റാങ്കിംഗില്‍ ജൂലന്‍ ഗോസ്വാമി ഒന്നാം സ്ഥാനത്തുമെത്തിയിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.