പൊന്നിയിന്‍ സെല്‍വന്‍ 2 റിലീസ് തീയതി തീരുമാനിച്ചതായി റിപ്പോര്‍ട്ട്

1 min read

ഇന്ത്യന്‍ സിനിമാലോകത്ത് സമീപകാലത്ത് ഏറ്റവും വലിയ വിജയം നേടിയിട്ടുള്ളത് തെന്നിന്ത്യന്‍ സിനിമകള്‍ ആണ്. അതില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു മണി രത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയുള്ള എപിക് ഹിസ്റ്റോറിക്കല്‍ ആക്ഷന് ഡ്രാമ രണ്ട് ഭാഗങ്ങളിലായാണ് മണി രത്‌നം വിഭാവനം ചെയ്!തിരിക്കുന്നത്. അതില്‍ ആദ്യ ഭാഗമാണ് സെപ്റ്റംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ രണ്ടാം ഭാഗത്തിന്റെ റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തെത്തുകയാണ്.

ചിത്രം 2023 ഏപ്രില്‍ 20 ന് ആണ് തിയറ്ററുകളില്‍ എത്തുകയെന്ന് ചിത്രത്തിന്റെ വിതരണക്കാരായ റെഡ് ജയന്റ് മൂവീസ് ഉടമ ഉദയനിധി സ്റ്റാലിന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ഇതിനടുത്ത മറ്റൊരു തീയതിയാണ് ഇപ്പോള്‍ പറയുന്നത്. ചിത്രം 2023 ഏപ്രില്‍ 28 ന് എത്താനാണ് ഏറ്റവും സാധ്യതയെന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്!തിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.

തമിഴ് സിനിമയുടെ ചരിത്രത്തില്‍ തന്നെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയങ്ങളിലൊന്നാണ് പൊന്നിയിന്‍ സെല്‍വന്‍ 1. മണി രത്‌നം തന്റെ സ്വപ്ന ചിത്രമെന്ന് വിശേഷിപ്പിച്ച സിനിമയ്ക്ക് വമ്പന്‍ പ്രീ റിലീസ് ഹൈപ്പ് ആണ് ലഭിച്ചത്. ഐശ്വര്യ റായ്, വിക്രം, കാര്‍ത്തി, ജയം രവി, ജയറാം, തൃഷ, ശരത് കുമാര്‍ തുടങ്ങിയ വന്‍ താരനിരയും ആദ്യ ദിനങ്ങളില്‍ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ച ഘടകമാണ്. സെപ്റ്റംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ആദ്യത്തെ രണ്ട് വാരം കൊണ്ടുതന്നെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 400 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.

Related posts:

Leave a Reply

Your email address will not be published.