പ്രകൃതി ഇല്ല പ്രകൃതം മാത്രം; രസിപ്പിച്ച് ‘വിവാഹ ആവാഹനം’ ടീസര്‍

1 min read

സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വിവാഹ ആവാഹന’ത്തിന്റെ രണ്ടാം ടീസര്‍ പുറത്തുവിട്ടു. നിരഞ്ജ് മണിയന്‍പിള്ള രാജു നായകനായി എത്തുന്ന ചിത്രം മനോഹരമായൊരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും.

പുതുമുഖ താരം നിതാര നാരയികയാകുന്ന ചിത്രത്തില്‍ പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പാ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരും അഭിനയിക്കുന്നു. ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന ചിത്രത്തിനുശേഷം സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സംവിധായകനോടൊപ്പം സംഗീത് സേനനും ചേര്‍ന്ന് സംഭാഷണങ്ങള്‍ ഒരുക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്!ണു പ്രഭാകര്‍ ആണ് ഛായാഗ്രഹണം. ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ മിഥുന്‍ ആര്‍ ചന്ദ്, സാജന്‍ ആലുംമൂട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സോണി സി വി, പ്രമോദ് ഗോപകുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അഭിലാഷ് അര്‍ജുനന്‍. പ്രൊജക്ട് ഡിസൈനര്‍ ജിനു വി നാഥ്.

എഡിറ്റര്‍ അഖില്‍ എ ആര്‍, സംഗീതം രാഹുല്‍ ആര്‍ ഗോവിന്ദ, പശ്ചാത്തല സംഗീതം വിനു തോമസ്, ഗാനരചന സാം മാത്യു, പ്രജീഷ്, ആര്‍ട്ട് ഹംസ വള്ളിത്തോട്, കോസ്റ്റ്യൂം ആര്യ ജയകുമാര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, രതീഷ് കൃഷ്!ണന്‍, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജകൃഷ്!ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ഫ്രാങ്കോ ഡേവിസ് മഞ്ഞില, കൊറിയോഗ്രാഫി അരുണ്‍ നന്ദകുമാര്‍, ഡിസൈന്‍ ശ്യാം സുന്ദര്‍, സ്റ്റില്‍സ് വിഷ്ണു രവി, വിഷ്ണു കെ വിജയന്‍, പിആര്‍ഒ പി ശിവപ്രസാദ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Related posts:

Leave a Reply

Your email address will not be published.