ട്വിന്‍ ബേബികളുടെ ആദ്യ ദീപാവലി; ആശംസയുമായി നയന്‍താരയും വിഘ്‌നേഷും
1 min readലോകം മുഴുവന്‍ ദീപാവലി ആഘോഷിക്കുകയാണ് ഇന്ന്. വിവിധ മേഖലകളില്‍ നിന്നും നിരവധി പേരാണ് ജനങ്ങള്‍ക്ക് ആശംസകളുമായി രം?ഗത്തെത്തുന്നത്. ഈ അവസരത്തില്‍ നടി നയന്‍താരയും വിഘ്‌നേഷും പങ്കുവച്ച ദീപാവലി ആശംസ വീഡിയോയാണ് ശ്രദ്ധനേടുന്നത്. തങ്ങളുടെ ഇരട്ട കുട്ടികള്‍ക്കൊപ്പമാണ് നയന്‍താരയും വിഘ്‌നേഷും ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
‘എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍. കഠിനമായി പ്രാര്‍ത്ഥിക്കുക, കഠിനമായി സ്‌നേഹിക്കുക! സ്‌നേഹം മാത്രമാണ് നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടത്… സ്‌നേഹമാണ് ഈ ജീവിതത്തെ മനോഹരവും സമൃദ്ധവുമാക്കുന്നത് ദൈവത്തില്‍ വിശ്വസിക്കുക. സ്‌നേഹത്തില്‍ വിശ്വസിക്കുക. നന്മയില്‍ പ്രകടമാക്കുന്നതില്‍ വിശ്വസിക്കുക, പ്രപഞ്ചം എല്ലായ്‌പ്പോഴും എല്ലാം മനോഹരമാണെന്ന് ഉറപ്പാക്കുന്നു’, എന്നാണ് വീഡിയോയ്ക്ക് ഒപ്പം വിഘ്‌നേഷ് ശിവന്‍ കുറിച്ചത്. പിന്നാലെ ആരാധകരും ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തി.