നാടകീയമായി ഹാജരായി; ശ്രീ​നാ​ഥ് ഭാ​സി ‌‌അ​റ​സ്റ്റില്‍

1 min read

കൊ​ച്ചി: ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി ‌‌അ​റ​സ്റ്റി​ലായി. യൂ​ട്യൂ​ബ് ചാ​ന​ൽ അ​വ​താ​ര​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന കേസിലാണ് അറസ്റ്റ്. ശ്രീ​നാ​ഥി​ന്‍റെ അ​റ​സ്റ്റ് മ​ര​ട് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ചോ​ദ്യം ചെ​യ്യ​ലി​ന് എ​ത്തി​യ​പ്പോ​ൾ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് ശ്രീ​നാ​ഥ് ഭാ​സി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഐപിസി 509, 354(എ), 294(ബി) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചോ​ദ്യം ചെ​യ്യ​ലി​നാ‌​യി ഇ​ന്ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ശ്രീനാഥ് ഭാസിയോട് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ദ്ദേ​ഹം എ​ത്തി​ല്ലെ​ന്നാ​യി​രു​ന്നു രാ​വി​ലെ പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ട​കീ​യ​മാ​യി ശ്രീനാഥ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തു​ക​യാ​യി​രു​ന്നു.

ശ്രീ​നാ​ഥ് ഭാ​സി​യു​ടെ ചി​ത്രം ച​ട്ട​മ്പി​യു​ടെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ന​ട​ൻ അ​വ​താ​ര​ക​യോ​ട് അ​പ​മര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. തു​ട​ര്‍​ന്ന് അ​വ​ർ പോ​ലീ​സി​നും വ​നി​താ ക​മ്മീ​ഷ​നും പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍, അ​സ​ഭ്യം പ​റ​യ​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ശ്രീ​നാ​ഥ് ഭാ​സി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

ശ്രീനാഥ് ഭാസി പ്രകോപിതനാകാനുള്ള കാരണം വ്യക്തമാകുന്നതിനായി അഭിമുഖത്തിന്റെ വിഡിയോ ദൃശ്യം ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മറ്റൊരു അഭിമുഖത്തിൽ നടൻ അവതാരകനെ യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം പറയുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതു പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതും ചേര്‍ത്ത് വെച്ചാകും ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യംചെയ്യുക.

Related posts:

Leave a Reply

Your email address will not be published.