പത്താനും ജവാനുമെല്ലാം ഹിറ്റാവാനുള്ള കാരണമിതാണെന്ന് പൃഥ്വിരാജ്
1 min readആക്ഷൻ സിനിമകൾ വിജയിക്കണമെങ്കിൽ അതിൽ നല്ല രീതിയിൽ ഡ്രാമയും വേണമെന്ന് നടൻ പൃഥ്വിരാജ്. ആക്ഷനെക്കാളും പ്രേക്ഷകർ ഓർത്തിരിക്കുന്നത് അതിനു പിന്നിലുള്ള ഡ്രാമയാണെന്നും പറയുന്നു പൃഥ്വീരാജ്.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:
”ആക്ഷൻ നന്നായി വർക്ക് ആവുന്നതു കൊണ്ടാണ് സിനിമകൾ വിജയിക്കുന്നത് എന്നാണ് എല്ലാവരും വിചാരിക്കുന്നത്. എന്നാൽ അത് തെറ്റാണ്. കാരണം ഒരു ആക്ഷൻ സിനിമയിൽ വർക്ക് ആവുന്നത് ഡ്രാമയാണ്. ആക്ഷൻ സിനിമ വർക്ക് ആവണമെങ്കിൽ അതിനു പിന്നിലുള്ള ഡ്രാമയും വർക്ക് ആവണം. ആക്ഷൻ എത്രത്തോളം മികച്ചതാണ് എന്ന് പ്രേക്ഷകർ ഓർത്തിരിക്കാൻ സാധ്യതയില്ല. നേരെ മറിച്ച് ആ ആക്ഷന് പിന്നിലുള്ള മോട്ടിവേഷൻ എന്താണെന്നാണ് ആളുകൾ നോക്കുക. നായകന്റെ ഒരു കിക്കിനെക്കുറിച്ചോ ചാട്ടത്തെക്കുറിച്ചോ ആളുകൾ സംസാരിക്കില്ല. അവർ പറയുക ആ ആക്ഷൻ സീനിന് തൊട്ടുമുമ്പുള്ള ബിൽഡ്അപ്പിനെക്കുറിച്ചാണ്. അങ്ങനെയാണ് ഡ്രാമ വർക്കാവുന്നത്. 2023ൽ ഇറങ്ങിയ ഒരുപാട് ആക്ഷൻ സിനിമകൾ വലിയ വിജയമായി മാറിയിട്ടുണ്ട്. നാം മനസ്സിലാക്കേണ്ട ഒരു കാരയം അവിടെ വിജയിച്ചത് ആക്ഷനല്ല, നല്ല ഡ്രാമകളാണ്. നല്ല ആക്ഷൻ സിക്വൻസുകൾ ഗംഭീര തിയേറ്റർ എക്‌സ്പീരിയൻസ് നൽകുന്ന കാര്യമാണ്. പത്താനും ജവാനും അനിമലുമൊക്കെ വലിയ വിജയമാവാൻ കാരണം അതിലെ ഡ്രാഗ കൂടിയാണ്. സലാറും അത്തരമൊരു സിനിമയാണ്.” ബോളിവുഡ് ഹങ്കാമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തൽ.