ഒരിക്കലും പ്രതിഭ മങ്ങില്ല, മോഹന്‍ലാലിന്റെ തിരിച്ചുവരവില്‍ ജീത്തുവിനെ അഭിനന്ദിച്ച് പ്രിയദര്‍ശന്‍

1 min read

നേരിലൂടെ മോഹന്‍ലാല്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ആ മോഹന്‍ലാലിനെയാണ് ജിത്തു ജോസഫ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് എന്നാണ് പൊതുവെയുള്ള അഭിപ്രായം. കോര്‍ട്ട് റൂം ഡ്രാമാ പ്രകടനത്തില്‍ വിസ്മയിപ്പിക്കുകയാണ് മോഹന്‍ലാല്‍. മോഹന്‍ലാലിനെ വീണ്ടെടുത്ത ജീത്തുവിനെ സംവിധായകന്‍ പ്രിയദര്‍ശന്‍ അഭിനന്ദിച്ചത് ആരാധകരെയും ആവേശത്തിലാക്കിയിരിക്കുന്നു.
ഒരിക്കലും ഒരു പ്രതിഭയ്ക്ക് മങ്ങലേല്‍ക്കില്ല. മോഹന്‍ലാലിന്റെ കഴിവ് പുറത്തെടുത്തിരിക്കുകയാണ് ജീത്തു. താങ്കള്‍ അത് ശരിയായി ഉപയോഗിച്ചു. നേരിന്റെ വിജയത്തിന് നിങ്ങള്‍ക്ക് അഭിനന്ദനങ്ങളെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ സാമൂഹ്യ മാധ്യമത്തിലൂടെ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ നേരിലൂടെ എത്തിയപ്പോള്‍ വമ്പന്‍ വിജയമായി മാറുന്ന ഒരു കാഴ്ചയാണ് കാണാനാകുന്നത്. അനശ്വര രാജനാണ് നേര് എന്ന സിനിമയില്‍ വിസ്മയിപ്പിക്കുന്ന മറ്റൊരു പ്രകടനം നടത്തിയിരിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.