ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജിയിൽ ദിലീപിന് നോട്ടീസ്
1 min readകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017ല്‍ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിചാരണ തുടരുന്നത് കണക്കിലെടുത്ത് ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാന്‍ഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.
ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങള്‍ ബോധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കാട്ടിയാണ് വിചാരണ കോടതി ഈ ആവശ്യം തള്ളിയത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, തെളിവുകള്‍ നശിപ്പിച്ചു എന്നതില്‍ കൃത്യമായ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. ജുഡീഷ്യല്‍ ഓഫീസറെ വരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പ്രോസിക്യൂഷന്‍ കണ്ടെത്തലും ശരിയല്ല. ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ കോടതിക്ക് മുന്‍പാകെ ലഭിച്ചിട്ടില്ലെന്നും ഉത്തരവില്‍ വിചാരണ കോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.
ഇതേ സമയം അതിജിവിതയെ അപമാനിച്ച് വീണ്ടും പിസി ജോര്‍ജ് രംഗത്ത് എത്തിയിരിക്കുകയാണ്. നടി കേസിലെ അതിജിവിതയെ അപമാനിച്ച് വീണ്ടും കേരളാ ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്. നടിയെ ആക്രമിച്ച കേസ് വന്നതിനാല്‍ അതിജീവിതയ്ക്ക് കൂടുതല്‍ സിനിമ കിട്ടിയെന്നും അതുകൊണ്ട് അവ!ര്‍ രക്ഷപ്പെട്ടുവെന്നുമായിരുന്നു ജോര്‍ജിനറെ പരാമ!ര്‍ശം. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പി.സി.ജോര്‍ജില്‍ നിന്ന് അതിജീവിതയെ അപമാനിക്കുന്ന രീതിയിലുള്ള മോശം പരാമര്‍ശം ഉണ്ടായത്. വ്യക്തി ജീവിതത്തില്‍ അവര്‍ക്ക് നഷ്ടമുണ്ടായിരിക്കാം, എന്നാല്‍ ഈ ഇഷ്യു ഉണ്ടായതിനാല്‍ പൊതു ജീവിതത്തില്‍ ലാഭം മാത്രമാണ് അതിജീവിതയ്ക്ക് ഉണ്ടായതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. പരാമ!ര്‍ശം ചോദ്യം ചെയ്ത മാധ്യമപ്രവ!ര്‍ത്തകരോട് പി.സി.ജോര്‍ജ് രോഷം പ്രകടിപ്പിച്ചു.