മാളികപ്പുറത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ റിലീസിനൊരുങ്ങുന്നു
1 min readഅഭിലാഷ് പിളളയുടെ തിരകഥയില്‍ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത
ചിത്രമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദന് നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, മനോജ് കെ ജയന്, സൈജു കുറുപ്പ്, രമേഷ് പിഷാരടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഇതിനോടകം തന്നെ കേരളത്തിലെ തിയറ്ററുകളില്‍ മികച്ച പ്രതികരണങ്ങളാണ് മാളികപ്പുറത്തിന് ലഭിച്ചത്. ഇപ്പോഴിത മാളികപ്പുറത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ റിലീസ് പ്രഖ്യാപിച്ചുകൊണ്ട് ഉണ്ണി മുകുന്ദന് രംഗത്തെത്തിയിക്കുകയാണ്. ജനുവരി ആറ് മുതല്‍ ഈ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് നടന് തന്റെ ഫെയ്സ്ബുക്ക് കുറുപ്പിലൂടെ അറിയിച്ചു. ഒപ്പം മാളികപ്പുറം സിനിമ ഏറ്റെടുത്ത മലയാളി പ്രേക്ഷകര്‍ക്ക് ഉണ്ണി മുകുന്ദന് നന്ദി അറിയിക്കുകയും ചെയ്തു.