വിവാദങ്ങള്‍ ആളിക്കത്തുമ്പോള്‍ പഠാന്‍ ഒടിടി അവകാശം വിറ്റത് ഞെട്ടിപ്പിക്കുന്ന വന്‍തുകക്ക്

1 min read

മുംബൈ: ഷാരൂഖ് ഖാനും ദീപിക പാദുകോണും പ്രധാന വേഷങ്ങളില്‍ എത്തുന്ന പഠാന്‍ വരുന്ന ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്. എന്നാല്‍ റിലീസിന് മുന്‍പ് വലിയതോതിലുള്ള വിവാദമാണ് പഠാന്റെ പേരില്‍ ഉണ്ടാകുന്നത്. ചിത്രത്തിനെതിരെ ബഹിഷ്‌കരണ ഭീഷണിയുമായി തീവ്ര സംഘടനകള്‍ മുതല്‍ ജനപ്രതിനിധികള്‍ വരെ രംഗത്ത് എത്തിയത് ഈ വിവാദങ്ങള്‍ക്ക് എരിവ് കൂട്ടിയിട്ടുണ്ട്.

നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പേരില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു പഠാന്‍. എന്നാല്‍ നാളുകള്‍ക്ക് മുന്‍പ് ചിത്രത്തിലെ ബെഷ്‌റം രംഗ് എന്ന ആദ്യഗാനം റിലീസ് ചെയ്തതോടെ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുക ആയിരുന്നു. ഗാനരംഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതാണ് ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നും ബഹിഷ്‌കരിക്കണമെന്നുമുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നു.

ഒരു പ്രധാന അപ്‌ഡേറ്റ് പ്രകാരം പഠാന്റെ ഒടിടി അവകാശങ്ങള്‍ ഇതിനകം തന്നെ കോടികള്‍ക്ക് വിറ്റുപോയതായാണ് പുതിയ റിപ്പോര്‍ട്ട്.

ആമസോണ്‍ പ്രൈം വീഡിയോ പഠാന്റെ ഒടിടി അവകാശം സ്വന്തമാക്കിയെന്നാണ് വിവരം. ജനുവരിയില്‍ തീയറ്ററില്‍ എത്തുന്ന പഠാന്‍ മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ഒടിടി റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പഠാന്റെ ഒടിടി റിലീസിനെക്കുറിച്ച് നിലവില്‍ ഔദ്യോഗിക അറിയിപ്പൊന്നും അണിയറക്കാര്‍ നല്‍കുന്നില്ല.

എന്നാല്‍ ബോളിവുഡിലെ ചില വൃത്തങ്ങളെ ഉദ്ധരിച്ച് സൂം റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം ശനിയാഴ്ച 100 കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം വാങ്ങിയത് എന്നാണ് വിവരം.

Related posts:

Leave a Reply

Your email address will not be published.