ബ്രിട്ടീഷ് മാഗസിനില്‍ മികച്ച അഭിനേതാവായി ഷാരൂഖ്; ഫാന്‍ അല്ല, പക്ഷെ സന്തോഷമെന്ന് വി ശിവന്‍കുട്ടി
1 min read
എംപയര്‍ മാഗസീന് തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാന് ഇടംപിടിച്ചിരിക്കുകയാണ്. നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രം?ഗത്തെത്തുന്നത്. ഇപ്പോഴിതാ ഷാരൂഖ് ഖാനെ കുറിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ഞാന്‍ ഒരു ഷാരൂഖ് ഖാന് ഫാന്‍ അല്ലെന്നും എന്നാല്‍ പ്രശസ്ത ബ്രിട്ടീഷ് മാഗസിന് ‘ എമ്പയര്‍ ‘ ന്റെ പട്ടികയില്‍ മികച്ച 50 അഭിനേതാക്കളില്‍ ഒരാളായി ഷാരൂഖ് ഖാന് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമെന്നും ശിവന് കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
‘ഒരു ഷാറൂഖ് ഖാന് ‘ഫാന്‍’ അല്ല ഞാന്‍. ഷാറൂഖിനേക്കാള്‍ ഇഷ്ടപ്പെടുന്ന അഭിനേതാക്കള്‍ ഉണ്ട് താനും. എന്നാല്‍ ഈ സമയത്ത് പ്രശസ്ത ബ്രിട്ടീഷ് മാഗസിന് ‘എമ്പയര്‍ ‘ ന്റെ പട്ടികയില്‍ മികച്ച 50 അഭിനേതാക്കളില്‍ ഒരാളായി ഷാറൂഖ് ഖാന് തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ ആഹ്ലാദിക്കുന്നു. അഭിനന്ദനങ്ങള്‍ ഷാറൂഖ് ഖാന്’ , എന്നാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
ഇന്ത്യയില്‍ നിന്ന് ഷാരൂഖ് ഖാന് മാത്രമാണ് ബ്രിട്ടീഷ് മാഗസിന്റെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഡെന്‍സെല്‍ വാഷിംഗ്!ടണ്‍, ടോം ഹാങ്ക്സ് തുടങ്ങി ഹോളിവുഡ് പ്രമുഖര്‍ക്കൊപ്പമാണ് ഷാരൂഖ് ഖാനും ഉള്‍പ്പെട്ടിരിക്കുന്നത്. നാല് ദശകങ്ങളിലായുള്ള വിജയകരമായ അഭിനയ ജീവിതത്തില്‍ ഷാരൂഖ് ഖാന് കോടിക്കണക്കിന് ആരാധകരുണ്ടെന്നും മാഗസസിനില്‍ നല്കിയ പ്രൊഫൈലില്‍ പറയുന്നു.
പഠാനിലെ ബിക്കിനി വിവാ?ദം കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തിലാണ് ബ്രിട്ടിഷ് മാഗസിന്റെ പട്ടികയില്‍ എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഇടംപിടിച്ചിരിക്കുന്നത്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന് ചിത്രമാണ് പഠാന്.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പഠാന് സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും സിദ്ധാര്‍ഥ് ആണ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.