ദീപിക ധരിച്ചാല്‍ പ്രശ്‌നം, സ്മൃതി ഇറാനി ധരിച്ചാല്‍ പ്ശനമില്ലേ

1 min read

1998ലെ മിസ് ഇന്ത്യ സൗന്ദര്യമത്സരത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഒരു വീഡിയോ വീണ്ടും ചര്‍ച്ചയാകുന്നു. ‘പഠാന്‍’ എന്ന സിനിമയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടെയാണ് ഈ വീഡിയോ ബിജെപിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും നേതാക്കള്‍ തമ്മിലുള്ള ട്വിറ്റര്‍ യുദ്ധത്തിന് തുടക്കമിട്ടു.

പഠാനിലെ ഗാനരംഗത്ത് ദീപിക പദുകോണ്‍ ധരിച്ച കാവി നിറത്തിലുള്ള ബിക്കിനിയാണ് പഠാന്‍ ബഹിഷ്‌കരണത്തിന് കാരണം. നിരവധി തീവ്രസംഘടനകള്‍ ബോയ്‌കോട്ട് പഠാന്‍ ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി ഐടി സെല്‍ മേധവിയും മധ്യപ്രദേശിലെ മന്ത്രിയും എംഎല്‍എമാരും ഒക്കെ പഠാനെതിരെ രംഗത്ത് എത്തി. അതിന് പുറമേ മഹാരാഷ്ട്രയിലും,മധ്യപ്രദേശിലും ചിത്രം ബഹിഷ്‌കരണ വീഡിയോ നേരിടുന്നു എന്നാണ് വിവരം.

അതേ സമയം 1998ലെ മിസ് ഇന്ത്യ സൗന്ദര്യമത്സരത്തില്‍ കാവി നിറത്തിലുള്ള നീന്തല്‍ വസ്ത്രത്തില്‍ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വീഡിയോയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് റിജു ദത്ത ബിജെപിയുടെ അമിത് മാളവ്യയുടെ ട്വീറ്റിന് മറുപടി നല്‍കിയത്. ഇതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ദത്തയുടെ ട്വീറ്റിലെ മറുപടി സ്ത്രീവിരുദ്ധതയാണെന്ന് ആരോപിച്ച് ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിയെ ട്വീറ്റ് ചെയ്തു. ഇത്തരം സ്ത്രീവിരുദ്ധരെയാണ് മമത പാര്‍ട്ടി വക്താക്കളായി ഇരുത്തുന്നത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍ ഈ ട്വീറ്റിന്2002 ലെ ഗുജറാത്ത് കലാപത്തിലെ ഇരയായ ബില്‍ക്കിസ് ബാനോയെ ബലാത്സംഗം ചെയ്തവരെ എങ്ങനെയാണ് ബിജെപി നേതാക്കള്‍ ‘സംസ്‌കാരി ബ്രാഹ്മണര്‍’ എന്ന് ന്യായീകരിച്ചതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് തിരിച്ചടിച്ചു.

”കാവിയെന്നത് നിങ്ങളുടെ പാര്‍ട്ടിയുടെ പിതൃസ്വത്താണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഈ അഭിനയം ആദ്യം നിര്‍ത്തൂ. രണ്ടാമതായി, ദീപികയെപ്പോലുള്ള സ്ത്രീകള്‍ കാവി വസ്ത്രം ധരിക്കുമ്പോള്‍ നിങ്ങള്‍ക്ക് വലിയ പ്രശ്‌നമാണ്. അതേസമയം, സ്മൃതി ഇറാനി അത് ധരിച്ചാല്‍ യാതൊരു പ്രശ്‌നവുമില്ല. നിങ്ങള്‍ക്ക് ഭാഗിക അന്ധതയുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു. കപടനാട്യക്കാര്‍!. സ്ത്രീശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയായ ഒരു വനിത നയിക്കുന്ന പാര്‍ട്ടിയില്‍ അംഗമാണ് ഞാന്‍. നിങ്ങളാകട്ടെ, ബലാത്സംഗക്കേസിലെ പ്രതികളെ ‘സന്‍സ്‌കാരി ബ്രാഹ്മിന്‍സ്’ എന്ന് വിളിക്കുന്നവരുടെ പാര്‍ട്ടിക്കാരും” – റിജു ദത്ത ട്വിറ്ററില്‍ എഴുതി.

Related posts:

Leave a Reply

Your email address will not be published.