‘മനുഷ്യനെ തെറ്റ് പറ്റുകയുള്ളൂ, മനുഷ്യനെ അത് തിരുത്താനും സാധിക്കൂ’; വി ശിവന്‍കുട്ടി

1 min read

സംവിധായകന്‍ ജൂഡ് ആന്റണി വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി വി ശിവന്‍കുട്ടി. മമ്മൂട്ടിയുടെ ഖേദ പ്രകടനം മാതൃകയാണെന്നും അതിനെ അഭിനന്ദിക്കുന്നുവെന്നും ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിക്കുന്നു. ബോഡി ഷെയ്മിംഗ് സംസ്‌കാരത്തെ നമ്മള്‍ തുടച്ചു നീക്കുക തന്നെ വേണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

‘ഈ മാതൃകയെ അഭിനന്ദിക്കുന്നു.. മനുഷ്യനേ തെറ്റ് പറ്റുകയുള്ളൂ, മനുഷ്യനേ അത് തിരുത്താനും ആകുകയുള്ളൂ.. ബോഡി ഷെയ്മിംഗ് സംസ്‌കാരത്തെ നമ്മള്‍ തുടച്ചു നീക്കുക തന്നെ വേണം..’, എന്നായിരുന്നു വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മമ്മൂട്ടിയുടെ ഖേദ പ്രകടന പോസ്റ്റും മന്ത്രി പങ്കുവച്ചിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.