പിറന്നാള്‍ ആഘോഷമാക്കി ഫാഫാ

1 min read

    നടന്‍ ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ദിനമാണ് ഓഗസ്റ്റ് എട്ട്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി ആളുകളാണ് ഫഹദിന് ആശംസകളുമായി സമൂഹമാധ്യമങ്ങളിലെത്തിയത്. ഭാര്യ നസ്രിയയ്‌ക്കൊപ്പമായിരുന്നു ഇത്തവണയും ഫഹദിന്റെ പിറന്നാള്‍ ആഘോഷം. ഫഹദിനായി പ്രത്യേക കേക്കും നസ്രിയ കരുതിയിരുന്നു. ഫാഫ എന്നെഴുതിയ തൊപ്പിയും ഫഹദ് ധരിച്ചിട്ടുണ്ട്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ നസ്രിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. അഹാന കൃഷ്ണ, കാളിദാസ് ജയറാം, ശിവദ, വിഷ്ണു ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ കമന്റുകളുമായി എത്തി.മലയന്‍കുഞ്ഞ് ആണ് ഫഹദിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന പാച്ചുവും അദ്ഭുത വിളക്കും എന്ന സിനിമയാണ് ഫഹദിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ട്.

Related posts:

Leave a Reply

Your email address will not be published.