അത്തരം കമന്റുകള്‍ അലോസരപ്പെടുത്താതിരുന്നില്ല, സ്ഫടികം റീമാസ്റ്റര്‍ വെര്‍ഷന്‍ അവസാന പണിപ്പുരയില്‍’; ഭദ്രന്‍
1 min readമലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ സ്ഫടികം വീണ്ടും എത്തുന്ന വാര്‍ത്തകള്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്. ചിത്രത്തിന്റെ റീമാസ്റ്ററിങ് പതിപ്പാണ് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമയും തിലകന്‍ വേഷമിട്ട ചാക്കോ മാഷും വീണ്ടും സ്‌ക്രീനില്‍ എത്തുന്നതിനായി ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികള്‍. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഭദ്രന്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
സ്ഫടികം സിനിമയിലെ ‘ഏഴിമല പൂഞ്ചോല ‘എന്ന പാട്ട് റീമാസ്റ്ററിംഗ് ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണുക ഉണ്ടായെന്നും എന്നാല്‍ അത് ഏത് തരത്തിലുള്ള റീ മാസ്റ്ററിംഗ് ആണ് ചെയ്തിരിക്കുന്നതെന്ന് അറിയില്ലെന്നും സംവിധായകന്‍ കുറിച്ചു. സിനിമ റീമാസ്റ്ററിംഗ് ചെയ്ത് എത്രയും പെട്ടെന്ന് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് താനും മറ്റ് അണിയറ പ്രവര്‍ത്തകരും എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഗാനത്തിന്റെ റീമാസ്റ്ററിംഗ് വെര്‍ഷന്‍ എന്ന നിലയില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
ഭദ്രന്റെ വാക്കുകള്‍ ഇങ്ങനെ
എന്നെ സ്‌നേഹിക്കുന്ന,സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകരുടെ ശ്രദ്ധയിലേയ്ക്ക് സന്തോഷപൂര്‍വ്വം ഒരു കാര്യം അറിയിക്കട്ടെ…. സ്ഫടികം സിനിമയിലെ ‘ഏഴിമല പൂഞ്ചോല ‘എന്ന പാട്ട് remaster ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണുക ഉണ്ടായി… അതിന്റെ കീഴെ ചേര്‍ത്തിരിക്കുന്ന ആരാധകരുടെ exciting ആയുള്ള കമന്റുകളും കണ്ടു. സന്തോഷം അത് ഏത് തരത്തിലുള്ള remastering ആണ് അവര്‍ ചെയ്തിരിക്കുന്നത് എന്ന് ഞങ്ങള്‍ക്കറിയില്ല.. ആര് ചെയ്തിരിക്കുന്നു എന്നും അറിയില്ല…അതേ രൂപത്തില്‍ സിനിമ കണ്ടാല്‍ കൊള്ളാം എന്നുള്ള കമെന്റുകള്‍ എന്നെ തെല്ല് അലോസരപ്പെടുത്താതിരുന്നില്ല.. ഞാന്‍ കൂടി ഉള്‍പ്പെട്ട Geomterics Film House എന്ന കമ്പനി,10 മടങ്ങ് ക്വാളിറ്റിയിലും ടെക്‌നിക്കല്‍ എക്‌സലെന്‍സിയിലും അതിന്റെ ഒറിജിനല്‍ നെഗറ്റീവില്‍ നിന്നുള്ള perfect remastering പ്രൊഡ്യൂസര്‍ R. മോഹനില്‍ നിന്ന് വാങ്ങി തിയേറ്ററില്‍ എത്തിക്കാനുള്ള അവസാന പണിപ്പുരയില്‍ ആണ്. Chennai, 4frames sound കമ്പനിയില്‍ അതിന്റെ 4k atmos മിക്‌സിങ്ങും interesting ആയുള്ള ആഡ് ഓണുകളും ചേര്‍ത്ത് കൊണ്ട് തിയേറ്റര്‍ റിലീസിലേക്ക് ഒരുക്കി കൊണ്ടിരിക്കുകയാണ്..ഈ വാര്‍ത്ത കഴിയുമെങ്കില്‍ ഒന്ന് ഷെയര്‍ ചെയ്താല്‍ നല്ലതായിരുന്നു. സ്‌നേഹത്തോടെ ഭദ്രന്‍
സ്ഫടികത്തിന്റെ 24ാം വാര്‍ഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിംഗ് വെര്‍ഷന്‍ വരുന്നുവെന്ന വിവരം ഭദ്രന്‍ അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ പ്രചാരങ്ങള്‍ നടന്നിരുന്നു. ഇതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളില്‍ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രന്‍ അറിയിച്ചത്.