വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച പ്രതി വയനാട്ടില്‍ പിടിയില്‍

1 min read

വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോഴിക്കോട് കായക്കൊടി സ്വദേശി റാഷിദ് അബ്ദുള്ളയാണ് മാനന്തവാടി പൊലീസിന്റെ പിടിയിലായത്. വയനാട് ക്ലബ് കുന്നിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വാടക വീട്ടില്‍ അതിക്രമിച്ച് കടന്ന് 12000 രൂപ മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്. മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് റാഷിദ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ പക്കല്‍ നിന്നും ആറ് ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പതിമൂന്ന് കേസുകളുണ്ട്. ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഇന്നലെ വയനാട് തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ മയക്കുമരുന്ന് പിടിച്ചിരുന്നു. 68 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെയാണ് എക്‌സൈസ് പിടികൂടിയത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് റാഷിദ്, അബ്ദുല്‍ റൗഫ് എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. വാഹന പരിശോധനയ്ക്കിടെയാണ് പ്രതികളെ പിടികൂടിയത്. കര്‍ണാടകയില്‍ നിന്നെത്തിയ ആര്‍.ടി.സി ബസിലാണ് പ്രതികള്‍ ലഹരിമരുന്ന് കടത്തിയത്. വാഹന പരിശോധനയ്ക്കിടെ സംശയാസ്പദായി കണ്ട യുവാക്കളെ വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണെന്നും ക്രിസ്മസ് ന്യൂയര്‍ ആഘോഷം ലക്ഷ്യമിട്ട് കേരളത്തിലേക്ക് കടത്തുകയായിരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്നും എക്‌സൈസ് അറിയിച്ചു.

ഒക്ടോബര്‍ മാസത്തില്‍ സ്‌കൂള്‍ ബസ് കാത്തു നിന്ന 15 കാരനെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായിരുന്നു. ഇല്ലിക്കല്‍ സെയ്തലവി (60), കോയാമു (60), അബ്ദുല്‍ഖാദര്‍ (50) എന്നിവരെ വേങ്ങര പൊലീസ് അറസ്റ്റുചെയ്തത്. സ്‌കൂള്‍ബസ് കാത്തുനില്‍ക്കുകയായിരുന്ന കുട്ടിയെ സ്വന്തം ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് അശ്ലീലവീഡിയോ കാണിച്ചായിരുന്നു പീഡനം.

Related posts:

Leave a Reply

Your email address will not be published.