മാട്രിമോണിയയില്‍ സൈറ്റുകളിലെ ‘പൈലറ്റ്’യുവതികളില്‍നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍
1 min readകൊച്ചി: പൈലറ്റ് ആണെന്ന വ്യാജേനെ വൈവാഹിക സൈറ്റുകളിലൂടെ വിവാഹാലോചന നടത്തിയ ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. മലപ്പുറം ഒഴുകൂര്‍ താഴത്തയില്‍ മുഹമ്മദ് ഫസല്‍ (36) ആണ് അറസ്റ്റിലായത്. വരന്തരപ്പിള്ളി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ പ്രതി തട്ടിപ്പ് നടത്തിയതായി പോലീസ് വ്യക്തമാക്കി.
1,10,000 രൂപ തട്ടിയെടുത്തെന്ന വരന്തരപ്പിള്ളി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പരാതില്‍ അന്വേഷണം നടത്തിയ കൊല്ലം സൈബര്‍ പോലീസ് പാലാരിവട്ടത്ത് നിന്നാണ് മുഹമ്മദ് ഫസിലിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ വരന്തരപ്പിള്ളി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രതിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് വരന്തരപ്പിള്ളി പോലീസ് എസ് എച്ച് ഒ എസ് ജയകൃഷ്ണന്‍ പറഞ്ഞു.
പൈലറ്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് തട്ടിപ്പ് നടത്തിയത്. അമല്‍ എന്ന പേരില്‍ വ്യാജ പാസ്‌പോര്‍ട്ടും ആധാറും ആളുകളെ വിശ്വസിപ്പിക്കാന്‍ യുവാവ് തയ്യാറാക്കിയിരുന്നു. ഈ രേഖകള്‍ ഉള്‍പ്പെടുത്തിയാണ് വൈവാഹിക സൈറ്റുകളില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. പ്രൊഫൈല്‍ കണ്ട് വിവാഹാലോചനകളുമായി പരിചയത്തിലാകുന്ന യുവതികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങുകയാണ് ചെയ്തിരുന്നത്.
എറണാകുളം, കൊല്ലം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുവാവ് തട്ടിപ്പ് നടത്തിയത്. എറണാകുളം പറവൂര്‍ സ്വദേശിനിയില്‍ നിന്ന് ഏഴ് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. യുവാവില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. തട്ടിപ്പിനിരയായവരുടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം.