പുനര്‍വിവാഹം ചെയ്തു, യുവതിയെ മുന്‍ഭര്‍ത്താവിന്റെ വീട്ടുകാര്‍ തല്ലിച്ചതച്ചു
1 min readസ്ത്രീകള്‍ക്ക് പുനര്‍വിവാഹം അനുവദിക്കാത്ത ഒരു സമൂഹമായിരുന്നു നമ്മുടേത്. എന്നാല്‍, അതൊക്കെ വളരെ കാലം മുമ്പാണ്. ഇന്ന് വിധവകളായ സ്ത്രീകള്‍ വീണ്ടും വിവാഹജീവിതം തെരഞ്ഞെടുക്കുന്നുണ്ട്. പക്ഷേ, അപ്പോഴും അത് അനുവദിക്കാത്ത ആളുകള്‍ ഇന്ത്യയുടെ പല ഭാ?ഗത്തും ഉണ്ട്. സമാനമായ ഒരു സംഭവമാണ് അംറേലി ജില്ലയിലെ ബാബ്ര താലൂക്കിലെ ഗഡ്‌കോട്ടി ഗ്രാമത്തിലും നടന്നിരിക്കുന്നത്.
35 കാരിയായ ഒരു സ്ത്രീയെ അവളുടെ മുന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ക്രൂരമായി വടിയെടുത്ത് തല്ലിച്ചതക്കുകയും, ഉപദ്രവിക്കുകയും, നിര്‍ബന്ധിതമായി അവളുടെ തല പിടിച്ച് മൊട്ടയടിക്കുകയും ചെയ്!തു. ഇതിനും മാത്രം എന്താണ് ആ 35 കാരി ചെയ്തത് എന്നതല്ലേ? അവളുടെ മുന്‍ ഭര്‍ത്താവ് മരിച്ച ശേഷം വീണ്ടും വിവാഹിതയായി.
നാല് വര്‍ഷം മുമ്പ് ഒരു റോഡപകടത്തിലാണ് അവളുടെ ഭര്‍ത്താവ് മരിക്കുന്നത്. നാല് വര്‍ഷത്തിന് ശേഷം അവള്‍ വീണ്ടും വിവാഹിതയാവാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ വിവാഹിതയായ സ്ത്രീ മുന്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് ഒരു സഹായവും അന്വേഷിച്ചാണ് ചെന്നത്. ആദ്യ ഭര്‍ത്താവില്‍ അവള്‍ക്ക് നാല് കുട്ടികളുണ്ട്. അതില്‍ ഒരു കുട്ടിയെ നോക്കാമോ എന്നായിരുന്നു അവള്‍ ആ വീട്ടുകാരോട് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍, വീട്ടുകാര്‍ പിന്നാലെ അവളെ ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ സ്ത്രീയുടെ മുന്‍ ഭര്‍ത്താവിന്റെ സഹോദരിയടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ത്രീയുടെ ഭര്‍ത്താവ് നാല് വര്‍ഷം മുമ്പ് മരിച്ചെന്നും നാല് കുട്ടികളോടൊപ്പം അവള്‍ തനിച്ചായിരുന്നെന്നും അംമ്രേലി പൊലീസ് പറഞ്ഞു. അങ്ങനെയാണ് അടുത്ത ?ഗ്രാമത്തിലുള്ള ഒരാളെ വിവാഹം കഴിക്കാന്‍ അവള്‍ തീരുമാനിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് കുഞ്ഞിനെ നോക്കുമോ എന്ന് അന്വേഷിക്കാന്‍ അവള്‍ മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ചെന്നത്.
എന്നാല്‍, അവളെ കണ്ടപ്പോള്‍ തന്നെ ആ വീട്ടുകാര്‍ ക്ഷുഭിതരായി. മുറ്റത്ത് ഒരു തൂണില്‍ ചേര്‍ത്തു നിര്‍ത്തി വടിയെടുത്ത് അടിക്കുകയും ചെയ്തു. കൂടാതെ തല മൊട്ടയടിക്കുകയും ചെയ്തു. ശബ്ദം കേട്ടെത്തിയ അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. പിന്നാലെ പൊലീസെത്തുകയായിരുന്നു.