കഞ്ചാവ് ഉപയോഗിക്കാന്‍ സമൂഹമാധ്യമത്തിലൂടെ ക്ഷണിച്ച വ്‌ലോഗര്‍ പിടിയില്‍

1 min read

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ സമൂഹമാധ്യമത്തിലൂടെ ക്ഷണിച്ച വ്‌ലോഗര്‍ പിടിയില്‍. മട്ടാഞ്ചേരി പുത്തന്‍പുരയ്ക്കല്‍ അഗസ്റ്റിന്റെ മകന്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍ (34) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇവര്‍ സംസാരിക്കുന്ന വിഡിയോ വൈറലായതോടെ എക്‌സൈസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.

വീട്ടില്‍നിന്നു ലഹരി പദാര്‍ഥം കണ്ടെത്തിയില്ലെങ്കിലും ദേഹപരിശോധന നടത്തിയപ്പോള്‍ ഉള്‍വസ്ത്രത്തില്‍നിന്നു 2 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടര്‍ന്ന് ഇയാളെ മട്ടാഞ്ചേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.എസ്.പ്രദീപിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. വില്‍പനയ്ക്കുള്ള അളവ് കഞ്ചാവ് കൈവശം ഇല്ലാത്തതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാനാകുമെങ്കിലും, സമൂഹമാധ്യമം വഴി ലഹരി ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്തതിനാല്‍ കോടതിയില്‍ ഹാജരാക്കുമെന്നു മട്ടാഞ്ചേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.

കഞ്ചാവ് കിട്ടുന്നില്ല എന്നു പരാതിപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിനിയോട് അതിനായി കോതമംഗലത്തേക്കു പോകാന്‍ ഉപദേശിക്കുന്ന ഈ വ്‌ലോഗറുടെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിഡിയോ കണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റെ മനോരമ ഓണ്‍ലൈനോടു പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ വലയിലായത്.

Related posts:

Leave a Reply

Your email address will not be published.