ട്രെയിനില്‍ കടത്തിയ 10 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
1 min read
തൃശ്ശൂര്‍: വിശാഖപ്പട്ടണത്ത് നിന്ന് ചെന്നൈ തിരുവനന്തപുരം മെയിലില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന 10.250 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞെന്ന് എക്‌സൈസ് സംഘം പറഞ്ഞു. നെയ്യാറ്റിന്‍കര വെള്ളറട നാടാ4കോണ0 സ്വദേശികളായ ബിജോയ് (25), ലിവി9സ്റ്റണ്‍ (21), മഹേഷ് (20) എന്നിവരാണ് പിടിയിലായത്. ചെന്നൈയില്‍ നിന്ന് ആലുവയിലേക്കുള്ള യാത്രയിലായിരുന്നു സുഹൃത്തുക്കളായ മൂവരു0.
പിടികൂടിയ കഞ്ചാവിന് പൊതുവിപണിയില്‍ ഏകദേശം 5 ലക്ഷത്തോളം രൂപ വില വരു0. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ എക്‌സൈസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്നലെ രാവിലെയാണ് സംഘത്തെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്. പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗവും തൃശ്ശൂര്‍ ആര്‍പിഎഫു0 തൃശ്ശൂര്‍ എക്‌സൈസ് എ9ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനാ4കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും ട്രെയി9 മാ4ഗ്ഗമുള്ള മയക്കുമരുന്ന് കടത്തിനെതിരെ സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ എന്‍.കേശവദാസ്, തൃശ്ശൂര്‍ ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍, തൃശ്ശൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാ4കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ജുനൈദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ആര്‍പിഎഫ് എസ്‌ഐ എ.പി ദീപക്, എഎസ്‌ഐമാരായ സജു.കെ, ജി.പ്രദീപ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ എം.എം.മനോജ് കുമാര്‍, രഘുനാഥ്.വി, ആര്‍പിഎഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ എന്‍.അശോക്, കോണ്‍സ്റ്റബിള്‍ ടി.ഡി.വിജോയ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനില്‍പ്രസാദ്, ഹരീഷ്, രഞ്ജിത്ത്, സനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.