ഹോട്ടലില്‍ മദ്യപിച്ചെത്തി സംഘര്‍ഷം സൃഷ്ടിച്ച കേസില്‍ മൂന്ന്‌പേര്‍ പിടിയില്‍

1 min read

തിരുവനന്തപുരം: കിളിമാനൂരില്‍ മദ്യപിച്ച് ഹോട്ടലില്‍ അക്രമം ഉണ്ടാക്കിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍. പഴയകുന്നുമ്മേല്‍ വട്ടപ്പാറ ചരുവിള പുത്തന്‍വീട്ടില്‍ അമല്‍ (20), കിളിമാനൂര്‍ ചൂട്ടയില്‍ കാവുങ്കല്‍ വീട്ടില്‍ ശ്രീക്കുട്ടന്‍ (22) , കിളിമാനൂര്‍ മലയാമഠം മണ്ഡപകുന്ന് അനിതാ ഭവനില്‍ മകന്‍ ഹരിഹരന്‍ (22) എന്നിവരെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കിളിമാനൂര്‍ ഇരട്ടച്ചിറ എന്ന സ്ഥലത്ത് ‘നമ്മുടെ കട തട്ടുകട’ എന്ന പേരിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി മദ്യപിച്ച് എത്തിയ ഇവര്‍ ബഹളമുണ്ടാക്കുകയും ഇത് ചോദ്യം ചെയ്ത ഹോട്ടല്‍ നടത്തിപ്പുകാരനെയും ജോലിക്കാരെയും ആക്രമിച്ച് മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ കടയിലെ സാധനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു, ഈ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ ആക്രമണത്തില്‍ കട ഉടമയായ കിളിമാനൂര്‍ പോങ്ങനാട് വിനിത ഭവനില്‍ വിനോദ് (49) നും രണ്ട് തൊഴിലാളികള്‍ക്കും ഗുരുതരമായ പരിക്കേറ്റു.

തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ശില്പയുടെ നിര്‍ദ്ദേശ പ്രകാരം ആറ്റിങ്ങല്‍ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തില്‍ കിളിമാനൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സനോജ് എസ്, പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിജിത്ത് കെ നായര്‍, എസ് സി പി ഒ സുനില്‍ കുമാര്‍ , ബിനു, സി പി ഒ ശ്രീരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts:

Leave a Reply

Your email address will not be published.