തടയാന്‍ ശ്രമിച്ച വൃദ്ധദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, കള്ളന് ബാലന് പിടിയില്‍
1 min readപാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച് കവര്‍ച്ചാ ശ്രമം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പാലപ്പുറം സ്വദേശികളായ സുന്ദരേശന്, അംബികാദേവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. മോഷ്ടാവായ പ്രതി മടവാള് കൊണ്ട് വെട്ടുകയായിരുന്നു. പ്രതിയായ തമിഴ്നാട് സ്വദേശി ബാലന് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ലക്കിടിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് ദമ്പതികള്‍ ഉണര്‍ന്നത്. കള്ളനാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ തടയാന്‍ ശ്രമിച്ചു. ഈ സമയത്ത് പ്രതി ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ഈ വീട്ടില്‍ സുന്ദരേശനും ഭാര്യ അംബികാദേവിയും മാത്രമാണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് അംബികാദേവി ഉണര്‍ന്നത്. ഭര്‍ത്താവ് സുന്ദരേശനെ വിളിച്ചുണര്‍ത്തി കള്ളനെ തടയാന്‍ ശ്രമിച്ചപ്പോഴാണ് ഇരുവര്‍ക്കും വെട്ടേറ്റത്. കൈയ്യിലുണ്ടായിരുന്ന മടവാള് കൊണ്ട് കള്ളന് രണ്ടു പേരെയും മാറി മാറി വെട്ടുകയായിരുന്നു.
ശേഷം കള്ളന് വീട്ടില്‍ നിന്ന് ഓടി പോയി. ദമ്പതികളുടെ മൊബൈല്‍ ഫോണും എടുത്താണ് കള്ളന് കടന്നു കളഞ്ഞത്. ദമ്പതികള്‍ ഉടന്‍ ഒറ്റപ്പാലം പൊലീസില്‍ വിവരം അറിയിച്ചു. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്ന്ന് പ്രതിയെ അര മണിക്കൂറിനകം ലക്കിടിയില്‍ വെച്ച് പിടികൂടി.
സുന്ദരേശന് നെറ്റിയിലും മുതുകിലുമാണ് വെട്ടേറ്റത്. അംബികാദേവിയുടെ ഇരു കൈകള്‍ക്കും വെട്ടേറ്റു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടില്‍ നിന്ന് ഒന്നും നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. മോഷണ സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് സംശയമുണ്ട്. ഇവര്‍ പ്രതിയ്ക്ക് പുറത്തു നിന്ന് സഹായം നല്‍കിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.