വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍; ആണ്‍കുട്ടികളുള്‍പ്പെടെ ഇരകളായത് അഞ്ച് കുട്ടികള്‍

1 min read

കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. അത്തോളി കോടശ്ശേരി സ്വദേശി അബ്ദുള്‍ നാസറിനെ ഏലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കുട്ടികള്‍ പീഡനത്തിനിരയായതായി പൊലീസ് പറയുന്നു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് പീഡനത്തിന് ഇരയായ വിവരം കുട്ടികള്‍ അറിയിക്കുന്നത്.

അതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനാണ് പൊലീസിന് ഈ സംഭവത്തെക്കുറിച്ച് വിവരം നല്‍കുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് കുട്ടികള്‍ സ്‌കൂളില്‍ അധ്യാപകന്റെ പീഡനത്തിന് ഇരയായതായി മനസ്സിലാക്കുന്നത്. അതിന് പിന്നാലെ അബ്ദുള്‍ നാസറിനെ പൊലീസ് കസ്റ്റ!ഡിയിലെടുക്കുകയും ചെയ്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ എലത്തൂര്‍ സ്റ്റേഷനിലാണ് ഇയാളുള്ളത്.

ഇയാളെ വൈദ്യപരിശോധനക്കായി ഹാജരാക്കും. കൂടുതല്‍ കുട്ടികളെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന കാര്യത്തിലടക്കം വ്യക്തത വരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ കുട്ടികളെ കൗണ്‍സിലിംഗ് നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. ചൈല്‍ഡ് ലൈനുമായി പൊലീസ് ബന്ധപ്പെടുന്നുണ്ട്. മാത്രമല്ല, പീഡനത്തിന് ഇരയായ കുട്ടികളില്‍ ആണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. മൂന്നാഴ്ചകള്‍ക്ക് മുമ്പാണ് ഈ സംഭവം സ്‌കൂളില്‍ നടന്നത്. സ്‌കൂളില്‍ വെച്ച് തന്നെയാണ് ഇത്തരത്തില്‍ പീഡനവും നടന്നിരിക്കുന്നത്.

ആണ്‍കുട്ടികളെ സുഹൃദ്‌വലയത്തിലാക്കിയതിന് ശേഷം അവരുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളെക്കൂടി ഇയാള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. നിലവില്‍ കോഴിക്കോട് എസിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും എലത്തൂര്‍ പൊലീസ് സ്റ്റേഷനിലെത്തി ഇതിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. പൊലീസ് ഈ സംഭവത്തെ വളരെ ഗൗരവമായിട്ട് തന്നെയാണ് കാണുന്നത്.

Related posts:

Leave a Reply

Your email address will not be published.