19 കാരിയുടെ ആത്മഹത്യയില്‍ അമ്മയുടെ അച്ഛന്‍ അറസ്റ്റില്‍

1 min read

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ പത്തൊന്‍പതുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മയുടെ അച്ഛന്‍ അറസ്റ്റിലായി. കൊയിലാണ്ടി കാപ്പാട് സ്വദേശിയായ അറുപത്തിരണ്ടുകാരനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ ആത്മഹത്യകുറിപ്പില്‍ നിന്നാണ് പീഡന വിവരം പുറത്തറിയുന്നത്. ഈ മാസം 17നാണ് കുട്ടിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ ആത്മഹത്യകുറിപ്പ് വീട്ടുകാര്‍ ഒളിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. പിന്നീട് നടത്തിയ ആന്വേഷണത്തിലാണ് കുറിപ്പ് കണ്ടെത്തിയത്. 2016മുതല്‍ കുട്ടിയെ ഇയാള്‍ പലതവണ പീഡിപ്പിച്ചിരുന്നെന്നാണ് വിവരം.

Related posts:

Leave a Reply

Your email address will not be published.