ജയിച്ച കെഎസ്‌യു സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി
1 min readതൃപ്പൂണിത്തുറ: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിജയിച്ച കെഎസ്‌യു പ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. പൂത്തോട്ട ലോ കോളേജിലാണ് സംഭവം. നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയും കെഎസ്‌യുവും തുല്യ സീറ്റുകള്‍ നേടിയതിന് പിന്നാലെ പ്രവീണയെന്ന വിദ്യാര്‍ത്ഥി നേതാവിനെയാണ് തട്ടിക്കൊണ്ടുപോയത്. പ്രവീണ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകരായ രാജേശ്വരി, സിദ്ധാര്‍ത്ഥ്, അമല്‍ദേവ്, ഗോപിക എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.