കൊല്ലത്ത് ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ത്ഥിനിക്ക് നേരെ അധ്യാപകന്റെ ലൈംഗികാതിക്രമം

1 min read

കൊല്ലം: കടയ്ക്കലില്‍ ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ഥിനിക്ക് നേരെ അധ്യാപകന്റെ ലൈംഗികാതിക്രമം. വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ചടയമംഗലത്തെ എയ്ഡഡ് സ്‌കൂളിലെ ഉര്‍ദു അധ്യാപകന്‍ യൂസഫിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.

എറണാകുളം തൃപ്പൂണിത്തുറയില്‍ കലോത്സവത്തിനിടെ നടന്ന പീഡനം വന്‍ വിവാദമായത് ഈയടുത്താണ്. കലോത്സവത്തില്‍ പങ്കെടുക്കാന്‍ തന്നോടൊപ്പം ബൈക്കില്‍ വന്ന പെണ്‍കുട്ടിയെയാണ് അധ്യാപകനായ കിരണ്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി വിവരം സ്‌കൂളിലറിയിച്ചു. കുട്ടിയുടെ മാതാവിനെ വിളിച്ചുവരുത്തി സംഭവം പുറത്ത് പറയാതിരിക്കാന്‍ സ്‌കൂളിലെ അധ്യാപകര്‍ സമ്മര്‍ദ്ദം ചെലുത്തി. ഒടുവില്‍ പ്രതിയും പ്രധാനാധ്യാപികയും അടക്കം നാല് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലത്ത് കലോത്സവത്തിനിടെ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.

Related posts:

Leave a Reply

Your email address will not be published.