രാത്രി രണ്ടാമതും സെക്‌സ് ആവശ്യപ്പെട്ടു; നിരസിച്ച ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊന്നു
1 min readലഖ്‌നൗ: രണ്ടാം തവണയും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലാണ് 34 കാരനായ മുഹമ്മദ് അന്‍വര്‍ 30കാരിയായ ഭാര്യ റുക്‌സാറിനെ കൊലപ്പെടുത്തിയത്. ഇയാള്‍ കുറ്റസമ്മതം നടത്തുന്ന വീഡിയോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
തിങ്കളാഴ്ച രാത്രി ഇയാള്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. പിന്നീട് കുറച്ചു സമയത്തിന് ശേഷം വീണ്ടും ഭാര്യയോട് ലൈംഗികതക്കായി താത്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ഭാര്യ നിരസിക്കുകയാണുണ്ടായത്. രോഷാകുലനായ ഇയാള്‍ കഴുത്തില്‍ കയര്‍ മുറുക്കി റുക്‌സാറിനെ കൊലപ്പെടുത്തി. പിന്നീട് ബോഡി, വീട്ടില്‍ നിന്നും 50 കിലോമീറ്റര്‍ ദൂരെ കൊണ്ടുപോയി ഉപേക്ഷിച്ചു. അതേ ദിവസം തന്നെ ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി.
ചൊവ്വാഴ്ച രാതുപുര ഗ്രാമത്തില്‍ നിന്നും പൊലീസിന് ഒരു അജ്ഞാത മൃതദേഹം ലഭിച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിക്കുകയും മൃതദേഹത്തിന്റെ ചിത്രങ്ങള്‍ മറ്റ് പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. അന്‍വര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് അജ്ഞാത മൃതദേഹം പൊലീസ് കണ്ടെടുക്കുന്നത്. മൃതദേഹം തിരിച്ചറിയുന്നതിനായി പൊലീസ് അന്‍വറിനെ വിളിച്ചു വരുത്തി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ അന്‍വര്‍ കുറ്റസമ്മതം നടത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. 2013ലാണ് അന്‍വറും റുക്‌സാറയും വിവാഹിതരാകുന്നത്. ഇവര്‍ക്ക് 3 കുട്ടികളുണ്ട്.