കൊച്ചിയിലെ ഹോട്ടലുകളില്‍ പരിശോധനയില്‍ ദിവസങ്ങള്‍ പഴകിയ ഭക്ഷണം പിടികൂടി

1 min read

Cuisine Culinary Buffet Dinner Catering Dining Food Celebration Party Concept. Group of people in all you can eat catering buffet food indoor in luxury restaurant with meat and vegetables.

കൊച്ചി : കളമശ്ശേരിയിലെ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണം പിടികൂടി.11 ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ നാലിടങ്ങളില്‍ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി. ചൈനീസ്, കോണ്‍ടിനെന്റല്‍, അറബിക് എന്നീ പേരുകളില്‍ കളമശ്ശേരി എച്ച്എംടി ജംഗ്ഷനിലെ താല്‍, ബറക്ക മന്തി, ന്യൂ, കൂനംതെയിലെ മന്തി കിംഗ് എന്നീ ഹോട്ടലുകളിലെല്ലാം നല്‍കിയിരുന്നത് പഴകിയ ഭക്ഷണം.

കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണം പിടികൂടിയത്. ഷവര്‍മ, അല്‍ഫാം, മന്തി തുടങ്ങിയവയാണ് പിടിച്ചെടുത്തവയില്‍ കൂടുതലും. പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്നും കണ്ടെത്തി. നിരോധിത പ്ലാസ്റ്റിക് കൂടുകളില്‍ സൂക്ഷിച്ച ഭക്ഷ്യോത്പന്നങ്ങളും ഇവിടങ്ങളില്‍ നിന്ന് പിടിച്ചെടുത്തു. ചായക്കടകള്‍, ഹോട്ടലുകള്‍, മീന്‍ കടകള്‍ തുടങ്ങി ഇടങ്ങളിലായിരുന്നു പരിശോധന. ഇതില്‍ എച്ച്എംടി ജംഗ്ഷനിലെ മീന്‍ കടയില്‍ നിന്ന് പഴകിയ മീന്‍ പിടികൂടി. പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത സ്ഥാപനങ്ങള്‍ക്കെല്ലാം നോട്ടീസ് നല്‍കി. ആദ്യനടപടി എന്ന നിലയില്‍ ഇവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.