മൂന്നാറില്‍ പൊലീസുകാരന് മര്‍ദ്ദിച്ച അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു
1 min read
ഇടുക്കി: മൂന്നാറില്‍ പൊലീസുകാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ഇടുക്കി എ ആര്‍ ക്യാമ്പിലെ വിഷ്ണുവിനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി കാര്‍ത്തിക മഹോത്സവത്തിനിടെയാണ് ആക്രമണം നടന്നത്. മൂന്നാറില്‍ രാത്രി ഡ്യൂട്ടിയിലായിരുന്നു വിഷ്ണു. ഇതിനെ അമിത വേഗത്തില്‍ വന്ന ഒരു ഓട്ടോറിക്ഷ വിഷ്ണു തടഞ്ഞുനിര്‍ത്തി. ഇതിലുണ്ടായിരുന്ന യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഓട്ടോ തടഞ്ഞ് നിര്‍ത്തിയതില്‍ പ്രകോപിതരായ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. വിഷ്ണുവിനെ മര്‍ദ്ദിച്ച സംഘത്തിലുണ്ടായിരുന്ന അഞ്ച് പേരെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മര്‍ദ്ദിച്ചതിനും അടക്കം വിവിധ വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തു. പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.