തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ കടന്നുപിടിച്ചയാള്‍ക്കായി വലവിരിച്ച് പൊലീസ്

1 min read

തിരുവനന്തപുരം: പണ്ഡിറ്റ് കോളനിയില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചയാള്‍ നഗരത്തില്‍ സ്ഥിരമായി ഇത്തരം ആക്രമണം നടത്തുന്നയാളെന്ന് പൊലീസ് നിഗമനം. വ്യാജ നമ്പറുള്ള ബൈക്കില്‍ സഞ്ചരിച്ചാണ് ഇയാള്‍ അക്രമം നടത്തുന്നതെന്നാണ് കണ്ടെത്തല്‍. പ്രതിക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. നവംബര്‍ 26നാണ് പണ്ഡിറ്റ് കോളനിയില്‍ പെണ്‍കുട്ടിയെ അക്രമി കടന്നുപിടിച്ചത്.ഈ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണത്തിനിടെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതി സഞ്ചരിച്ചിരുന്ന ബൈക്ക് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.KL 01 CB 3928 നമ്പര്‍ ബൈക്കിലാണ് ഇയാള്‍ സഞ്ചരിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി.ഇത് വ്യാജ നമ്പറാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം പേരൂര്‍ക്കടയില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച സംഭവത്തിലും ഇതേ നമ്പര്‍ പ്ലേറ്റാണ് എന്നാണ് നിഗമനം. മെഡിക്കല്‍ കോളെജിന് സമീപം നടുറോഡില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവത്തിലും സാദൃശ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി ഒരാളെന്ന പ്രാഥമിക നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.ഈ ദൃശ്യങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ശാസ്ത്രീയ ഫലം കൂടി ലഭിച്ചാലേ, പ്രതി ഒരാള്‍ തന്നെയെന്ന് പൂര്‍ണമായി സ്ഥിരികരിക്കാനാവൂ.കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെ പ്രതിക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.