കെഎസ്ആര്‍ടിസി ജീവനക്കാരനെതിരെ പരാതിയുമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി
1 min readതിരുവനന്തപുരം: തിരുവനന്തപുരം പൂവാറില്‍ വിദ്യാര്‍ത്ഥിക്ക് കെഎസ്ആര്‍ടിസി ജീവനക്കാരന്റെ മര്‍ദ്ദനം. അരുമാനൂര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷാനുവിനാണ് മര്‍ദ്ദനമേറ്റത്. പൊണ്‍കുട്ടികള്‍ക്കൊപ്പം നിന്നു എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനമെന്ന് വിദ്യാര്‍ത്ഥി പറയുന്നു. ഷര്‍ട്ട് വലിച്ച് കീറി എന്നും പരാതിയുണ്ട്. കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ സുനിലിനെതിരെയാണ് പരാതി.
കഴിഞ്ഞ ദിവസം, തിരുവനന്തപുരം വെള്ളറടയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു. വെള്ളറട സ്വദേശിയും അമരവിള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ അഭിന്‍ രാജേഷിനാണ് ( 16 ) മര്‍ദനമേറ്റത്. നെഞ്ചിലും മുഖത്തും മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. വെള്ളറട ഡിപ്പോയിലെ കണ്ടക്ടര്‍ മണത്തോട്ടം സ്വദേശി ആനന്ദിനെതിരെയാണ് വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ രാജേഷ് വെള്ളറട പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
സ്‌കൂളിലേക്കുള്ള യാത്രയില്‍ ബസിനുള്ളില്‍ സുഹൃത്തുക്കളായ രണ്ട് പേര്‍ തമ്മില്‍ ഉണ്ടായ വാക്കേറ്റം നിയന്ത്രിക്കാന്‍ ഇടപെടുകയായിരുന്ന അഭിന്‍ രാജേഷിനോട്, കണ്ടക്ടര്‍ തട്ടിക്കയറുകയും ഉടുപ്പില്‍ കുത്തിപ്പിടിച്ചശേഷം മുഖത്തു അടിക്കുകയും ആയിരുന്നു എന്നാണ് പരാതി. അതിനിടെ, പൂവാറില്‍ കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ ഓടി കളിച്ചതിന് ആറര വയസ്സുകാരിക്ക് മര്‍ദ്ദനം നേരിട്ടെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ പൂവാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ആണ് സംഭവം. കരുംകുളം നിവാസിയായ അമ്മയും രണ്ട് മക്കളുമാണ് ചെങ്കണിന് ചികിത്സ തേടി പൂവാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്.