വിജിലന്‍സ് സി.ഐക്കുനേരെ ആള്‍ക്കൂട്ട ആക്രമണം; വീടിന് മുന്നിലിട്ട് മര്‍ദിച്ചു

1 min read

തിരുവനന്തപുരം: വെമ്പായത്ത് വിജിലന്‍സ് സി.ഐ.യ്ക്ക് നേരേ ആള്‍ക്കൂട്ട ആക്രമണം. വെമ്പായം സ്വദേശിയായ വിജിലന്‍സ് സി.ഐ. യഹിയ ഖാനെയാണ് സംഘം ചേര്‍ന്ന് മര്‍ദിച്ചത്. തിങ്കളാഴ്ച രാത്രി 11.30ഓടെ ഇദ്ദേഹത്തിന്റെ വീടിന് മുന്നിലായിരുന്നു സംഭവം. പരിക്കേറ്റ സി.ഐ.യെ കന്യാകുളങ്ങരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം രാത്രി വെമ്പായം തേക്കട റോയല്‍ ഓഡിറ്റോറിയത്തില്‍ ഒരു വ്യോമസേന ജീവനക്കാരന്റെ വിവാഹവാര്‍ഷികാഘോഷം നടന്നിരുന്നു. ഇതില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനം സി.ഐ.യുടെ വീടിന് മുന്നില്‍ വഴിതടസപ്പെടുത്തി പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ ഒരുസംഘം സി.ഐ.യെ മര്‍ദിക്കുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ പോലീസ് സംഭവസ്ഥലത്തുനിന്ന് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ 15 പേര്‍ക്കെതിരേ കേസെടുത്തതായും പോലീസ് അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.